റോ​ഡ് ഉ​പ​രോ​ധം നാ​ളെ
Tuesday, September 26, 2023 10:45 PM IST
ഓ​ത​റ: ത​ക​ർ​ന്നു കി​ട​ക്കു​ന്ന ആ​റാ​ട്ടു​ക​ട​വ് റോ​ഡ് പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ത​റ ജ​ന​കീ​യ വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ റോ​ഡ് ഉ​പ​രോ​ധി​ക്കും.

ആ​റാ​ട്ടു​ക​ട​വി​ൽനി​ന്ന് ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റോ​ഡ് പ​ത്തു​വ​ർ​ഷ​മാ​യി​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ലാ​തെ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡ് കാ​ൽ​ന​ട​യാ​ത്ര​യ്ക്കു പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​വി​ലെ പ​ത്തി​ന് ഉ​പ​രോ​ധം ആ​രം​ഭി​ക്കും.