തി​രു​വ​ല്ല അ​തി​രൂ​പ​ത ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കും
Sunday, June 11, 2023 2:56 AM IST
തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ പ​തി​നെ​ട്ടാ​മ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ പ്ര​ഥ​മ സ​മ്മേ​ള​നം ശാ​ന്തി​നി​ല​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ രൂ​പീ​ക​ര​ണ​വും പ്ര​സ​ക്തി​യും ധ​ർ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പൊ​സ്ത​ലി​ക് സെ​മി​നാ​രി പ്ര​ഫ​സ​ർ റ​വ.​ഡോ. റോ​യ് ക​ടു​പ്പി​ൽ ക്ലാ​സ് ന​യി​ച്ചു.

ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ സ​ഭാ ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ദി​വ്യ​കാ​ര്യ കോ​ൺ​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി അ​തി​രൂ​പ​ത ത​ല​ത്തി​ലും മേ​ഖ​ലാ​ത​ല​ത്തി​ലും ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ആ​ഹ്വാ​നം​ചെ​യ്തു. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് മേ​ജ​ർ സു​പ്പീ​രി​യേ​ഴ്സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ദ​ർ ആ​ർ​ദ്ര എ​സ്ഐ​സി​യെ സ​മ്മേ​ള​ന​ത്തി​ൽ അ​നു​മോ​ദി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ, വി​കാ​രി ജ​ന​റാ​ൾ റ​വ.​ഫാ. വ​ർ​ഗീ​സ് മ​രു​തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.