വൈ​എം​സി​എ വി​കാ​സ് സ്പെ​ഷ​ൽ സ്കൂ​ൾ ഉ​ദ്ഘാ​ട​നം നാ​ളെ
Friday, June 9, 2023 10:57 PM IST
തി​രു​വ​ല്ല: വൈ​എം​സി​എ വി​കാ​സ് സ്പെ​ഷ​ൽ സ്കൂ​ൾ പു​തി​യ ബ്ലോ​ക്കി​ന്‍റെ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും.

1989ൽ ​മൂ​ന്ന് കു​ട്ടി​ക​ളും ഒ​രു അ​ധ്യാ​പി​ക​യും ആ​യി തു​ട​ങ്ങി​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ നി​ല​വി​ൽ 116 കു​ട്ടി​ക​ളും 14 ജീ​വ​ന​ക്കാ​രു​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ തി​രു​വ​ല്ല വൈ​എം​സി​എ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന സ്കൂ​ൾ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

വി​കാ​സ് സ്കൂ​ളി​ന്‍റെ മൂ​ന്നാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ർ​ജ്, കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം ഗ്രേ​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നാ​യി എ.​കെ. ആ​ന്‍റ​ണി​യു​ടെ​യും ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ​യും എം​പി ഫ​ണ്ടു​ക​ളി​ൽ നി​ന്നു പ​ദ്ധ​തി​യി​ലേ​ക്ക് 50 ല​ക്ഷം രൂ​പ വീ​തം ല​ഭി​ച്ചു. ബാ​ക്കി തു​ക വൈ​എം​സി​എ അം​ഗ​ങ്ങ​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്താ​നാ​യി.