മ​ണി​മ​ല​യാ​റ്റി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, June 6, 2023 12:43 AM IST
മ​ല്ല​പ്പ​ള്ളി:​ ക​ല്ലൂ​പ്പാ​റ പ്ര​യാ​റ്റ് ക​ട​വ് പാ​ല​ത്തി​ൽ സ​മീ​പ​ത്ത് നി​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​വി​മു​ക്ത​ഭ​ട​ൻ ഇ​ട​ത്തി​നാ​ട്ട് ഇ.​കെ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​റി​ന്‍റെ(79) മൃ​ത​ദേ​ഹം ആ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി സ​ന്ധ്യ ക​ഴി​ഞ്ഞി​ട്ടും തി​രി​കെ എ​ത്താ​ത്ത​തി​നാ​ൽ കാ​ണാ​നി​ല്ല എ​ന്നു കാ​ണി​ച്ചു ബ​ന്ധു​ക്ക​ൾ കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ്ര​യാ​റ്റു ക​ട​വി​ന് സ​മീ​പ​ത്തു നി​ന്നു നാ​ട്ടു​കാ​രും തി​രു​വ​ല്ല ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​സ്കാ​രം ഇ​ന്ന്11.30​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​കു​മാ​രി കോ​ന്നി കാ​ര​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​മാ​ദേ​വി (ദു​ബാ​യ്), സൗ​മ്യ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ (ദു​ബാ​യ്), ശി​വ​രാ​ജ്(​യു​എ​സ്എ).