ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​വ ശേ​ഖ​രി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​ര്‍​ആ​ര്‍​ആ​ര്‍ സെ​ന്‍റ​ര്‍
Sunday, June 4, 2023 11:17 PM IST
പ​ത്ത​നം​തി​ട്ട: ഉ​പ​യോ​ഗി​ക്കാ​ത്ത​തോ ഉ​പ​യോ​ഗി​ച്ച​തോ ആ​യ​തും മ​റ്റു​ള്ള​വ​ര്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ​തു​മാ​യ വ​സ്തു​ക്ക​ള്‍ കൈ​മാ​റു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ റെ​ഡ്യൂ​സ് റീ​യൂ​സ് റീ​സൈ​ക്കി​ള്‍ സെ​ന്‍റ​ര്‍ (ആ​ര്‍​ആ​ര്‍​ആ​ര്‍ സെ​ന്‍റ​ര്‍ ) പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
കേ​ന്ദ്ര പാ​ര്‍​പ്പി​ട​വും ന​ഗ​ര​കാ​ര്യ​വും വ​കു​പ്പി​ന്‍റെ മേ​രി ലൈ​ഫ് മേ​രേ സ്വ​ച്ഛ് ശ​ഹ​ര്‍ കാ​മ്പ​യി​ന്‍, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം എ​ന്നീ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
പ​ത്ത​നം​തി​ട്ട ഹാ​ജി സി ​മീ​രാ​സാ​ഹി​ബ് മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത എ​ന്നാ​ല്‍, മ​റ്റു​ള്ള​വ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ഇ​ല​ക‌്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍. ഇ​ല​ക‌്‌ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഗാ​ര്‍​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, ചെ​രു​പ്പു​ക​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, പു​സ്ത​ക​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​ര്‍​ആ​ര്‍​ആ​ര്‍ സെ​ന്‍റ​റി​ലൂ​ടെ കൈ​മാ​റാ​വു​ന്ന​തും ആ​വ​ശ്യ​മു​ള്ള​വ എ​ടു​ക്കാ​വു​ന്ന​ത​മാ​ണ്.
സെ​ന്‍ററിന്‍റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജെ​റി അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​കെ. സ​ജി​ത്ത് കു​മാ​ര്‍, ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ എം.​പി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.