വൃ​ക്ഷത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും
Sunday, June 4, 2023 6:35 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക​പ​രി​സ്ഥി​തി ദി​ന​മാ​യ നാ​ളെ മു​ത​ല്‍ ജൂ​ലൈ ഏ​ഴു​വ​രെ വ​ന​മ​ഹോ​ത്സ​വ​മാ​യി കേ​ര​ള വ​നം​വ​കു​പ്പ് ആ​ച​രി​ക്കും.

വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ​രാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ത​ലാ​യ​വ​യ്ക്ക് പ​ത്ത​നം​തി​ട്ട സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി വി​വി​ധ​യി​നം തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

പ​ത്ത​നം​തി​ട്ട സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ വാ​ഴ​പ്പാ​റ (ക​ല​ഞ്ഞൂ​ര്‍) ജി​ല്ലാ നേ​ഴ്സ​റി​യി​ല്‍​നി​ന്നും മു​റി​പ്പാ​റ, നെ​ല്ലാ​ട് നേ​ഴ്സ​റി​ക​ളി​ല്‍​നി​ന്നു​മാ​ണ് തൈ ​വി​ത​ര​ണം ന​ട​ത്തു​ക. ആ​വ​ശ്യ​മു​ള​ള​വ​ര്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഓ​ഫീ​സു​മാ​യി നേ​രി​ട്ടോ ഫോ​ണി​ലോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2243452, 8547603707, 8547603653, 8547603654.