പ്രവേ​ശ​നോ​ത്സ​വ​ം പു​സ്ത​കോ​ത്സ​വ​മാ​ക്കി എം​എ​ല്‍​എ
Thursday, June 1, 2023 10:52 PM IST
റാ​ന്നി: അ​ക്ഷ​ര​മു​റ്റ​ത്തുനി​ന്നു പ​ഠ​ന​യാ​ത്ര ആ​രം​ഭി​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വ ദി​ന​ത്തി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​യ​ത് കു​ട്ടി​ക​ള്‍​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളു​മാ​യി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കു​ട്ടി​ക​ളു​ടെ വാ​യ​ന​യെ വി​ക​സി​പ്പി​ക്കാ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ക്ലാ​സ് റൂം ​ലൈ​ബ്ര​റി​ക​ള്‍ എ​ന്ന നൂ​ത​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​ന​ങ്ങ​ളാ​ക്കി വി​ദ്യാ​ല​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്.
വാ​യ​ന​യ്ക്കാ​യി പു​സ്ത​ക​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നു ക​ണ്ടെ​ത്തി​യ​തിനെത്തു​ട​ര്‍​ന്നാ​ണ് പു​തി​യ ആ​ശ​യം റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കി​യ​ത്. പ​തി​നാ​യി​രം രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് ഒ​രു സ്‌​കൂ​ളി​ലെ ക്ലാ​സ് റൂം ​ലൈ​ബ്ര​റി​ക​ള്‍​ക്കാ​യി എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും തു​ക ചെ​ല​വ​ഴി​ച്ച് വാ​ങ്ങി ന​ല്‍​കു​ന്ന​ത്.
പ​ദ്ധ​തി കു​ട്ടി​ക​ളു​ടെ വാ​യ​ന​യെ നി​ത്യ​ശീ​ല​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. റാ​ന്നി എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡന്‍റ് ജോ​ജോ കോ​വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സ​ക്ക​റി​യ, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​നോ​യ് കെ. ​ഏ​ബ്ര​ഹാം, ഫാ. ​റ​ജീ​ഷ് സ്‌​ക​റി​യ മ​ധു​രം കോ​ട്ട് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.