സി​സി​ലി​യ 2k23: ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഇ​ട​വ​ക​യ്ക്ക് ഒ​ന്നാം സ്ഥാ​നം
Sunday, May 28, 2023 10:59 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത മീ​ഡി​യ അ​പോ​സ്റ്റ​ല​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സി​സി​ലി​യ 2k23 ഭ​ക്തി​ഗാ​ന മ​ത്സ​ര​ത്തി​ൽ ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഇ​ട​വ​ക ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും ക​ണ​യ​ങ്ക​വ​യ​ൽ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്പോ​ൺ​സ​ർ ചെ​യ്ത 25000 രൂ​പ​യും മേ​രി ക്വീ​ൻ​സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ സ്പോ​ൺ​സ​ർ ചെ​യ്ത 15,000 രൂ​പ​യും കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് സ്പോ​ൺ​സ​ർ ചെ​യ്ത 10000 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. മ​റ്റ് ടീ​മു​ക​ൾ​ക്ക് റാ​ന്നി സി​റ്റാ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളും കൂ​വ​പ്പ​ള്ളി ഹോ​ളി​ക്രോ​സ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലും സ്പോ​ൺ​സ​ർ ചെ​യ്ത പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ലും മ​രി​യ​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​ന​ത്തും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. മീ​ഡി​യ അ​പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മി കു​മ്പു​കാ​ട്ടും ടീം ​അം​ഗ​ങ്ങ​ളും സി​സി​ലി​യ 2K23 മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി.