ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്നു മു​ത​ൽ
Saturday, April 1, 2023 10:46 PM IST
പ​ത്ത​നം​തി​ട്ട: ക്രി​സ്തു​വി​ന്‍റെ ജ​റൂസലെം പ്ര​വേ​ശ​ന​ത്തി​ന്‍റെ സ്മ​ര​ണ​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളോ​ടെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​ മാ​കും.
കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​ൾ. അ​ടു​ത്ത ഒ​രാ​ഴ്ച പീ​ഡാ​സ​ഹ​ന സ്മ​ര​ണ​യി​ൽ പ്ര​ത്യേ​കം ശു​ശ്രൂ​ഷ​ക​ളും ധ്യാ​ന​വു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ഉ​ത്ഥാ​ന​തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ളോ​ടെ​യാ​ണ് സ​മാ​പ​നം.
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം ഓ​ശാ​ന ശു​ശ്രൂ​ഷ​ക്ക് തി​രു​വ​ന​ന്ത​പു​രം പാ​റ​ക്കോ​ണം ഇ​ട​വ​ക പ​ള്ളി​യി​ലും, പെ​സ​ഹാ ശു​ശ്രൂ​ഷ​ക്ക് പൂ​ന സെ​ന്‍റ് തോ​മ​സി​ലും, ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക്ക് ലോ​ണാ​വാ​ല​യി​ലും, ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക്ക് മും​ബൈ ക​ലീ​ന​യി​ലും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് പ്ര​തി​നി​ധി സ​ഭാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ ഓ​ശാ​ന ശു​ശ്രൂ​ഷ​ക്ക് ഇം​ഗ്ല​ണ്ടി​ൽ ഡാ​ർ​ട്ട്ഫോ​ർ​ഡി​ലും, ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഷെ​ഫീ​ൽ​ഡി​ലും, ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ഞ്ചെ​സ്റ്റ​റി​ലും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ്ര​ക്കാ​നം: തോ​ട്ടു​പു​റം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ ഹാ​ശ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​തോ​മ​സ് കെ. ​ചാ​ക്കോ നേ​തൃ​ത്വം ന​ൽ​കും. ഇ​ന്നു രാ​വി​ലെ 6.45ന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.
പ​ത്ത​നം​തി​ട്ട മേ​രി​മാ​താ
ഫൊ​റോ​ന പള്ളിയി​ൽ
പ​ത്ത​നം​തി​ട്ട: മേ​രി​മാ​ത ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന.
പെ​സ​ഹ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യേ തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് സം​യു​ക്ത കു​രി​ന്‍റെ വ​ഴി സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ലേ​ക്കു ന​ട​ക്കും. തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. എ​ട്ടി​നു രാ​വി​ലെ 6.30ന് ​മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന. ഒ​ന്പ​തി​നു പു​ല​ർ​ച്ചെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​കും. വി​കാ​രി ഫാ. ​ജേ​ക്ക​ബ് പു​റ്റാ​നി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ
പ​ത്ത​നം​തി​ട്ട: സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്നു രാ​വി​ലെ 7.30ന് ​ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് എ​ന്നി​വ​യോ​ടെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ കാ​ർ​മി​ക​നാ​കും.
സെ​ന്‍റ് ജോ​ൺ ഓ​ഫ് ദി ​
ക്രോ​സ് പ​ള്ളി​യി​ൽ
അ​ടൂ​ർ: സെ​ന്‍റ് ജോ​ൺ ഓ​ഫ് ദി ​ക്രോ​സ് ക​ത്തോ​ലി​ക്കാ പള്ളി യിൽ വി​ശു​ദ്ധ​വാ​ര​ത്തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ പ​ത്തി​ന് ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി ചാ​പ്പ​ലി​ൽനി​ന്നു കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഓ​ശാ​ന ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും.
പെ​സ​ഹ​വ്യാ​ഴം വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ത്താ​ഴ ദി​വ്യ​പൂ​ജ, പാ​ദ​ക്ഷാ​ള​ന​ക​ർ​മം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ദു:​ഖ​വെ​ള്ളി രാ​വി​ലെ ഏ​ഴി​നു സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി മാ​ർ സ്ലീ​വ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച് തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്ക​പ്പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് സെ​ന്‍റ് ജോ​ൺ ദേ​വാ​ല​യ​ത്തി​ൽ ആ​രാ​ധ​ന.
എ​ട്ടി​നു രാ​ത്രി ഒ​ന്പ​തി​ന് ഉ​ത്ഥാ​ന തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ ഏ​ഴി​ന് ഹോ​ളി​ക്രോ​സ് ചാ​പ്പ​ലി​ലും ദി​വ്യ​ബ​ലി ഉ​ണ്ടാ​കും.
ക​ണ്ണ​ങ്കോ​ട് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ
അ​ടൂ​ർ: ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന, കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം സ​ന്ധ്യാ​പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും.
പെ​സ​ഹാ വ്യാ​ഴം പു​ല​ർ​ച്ചെ ര​ണ്ടി​ന് ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ഡോ. ​തോ​മ​സ് ജോ​സ​ഫ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ ഒ​ന്പ​തി​നു പു​ല​ർ​ച്ചെ ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​ജോ​ൺ തോ​മ​സ് സ​ന്ദേ​ശം ന​ൽ​കും.
ആ​റാ​ട്ടു​പു​ഴ
സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍
കോ​ഴ​ഞ്ചേ​രി: ആ​റാ​ട്ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ള്‍. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച​ന​മ​സ്‌​കാ​രം വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം.
ആ​റി​നു പു​ല​ര്‍​ച്ചെ 2.30ന് ​പെ​സ​ഹാ ശു​ശ്രൂ​ഷ, ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ. ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ രാ​വി​ലെ എ​ട്ടി​നാ​രം​ഭി​ക്കും, ശ​നി രാ​വി​ലെ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി​യി​ല്‍ പൊ​തു​ധൂ​പാ​ര്‍​പ്പ​ണം, ഒ​മ്പ​തി​നു പു​ല​ര്‍​ച്ചെ 2.30ന് ​ഉ​യി​ര്‍​പ്പി​ന്‍റെ ശു​ശ്രൂ​ഷ. ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ചെ​ന്നൈ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ല്‍​കും.
വ​ഞ്ചി​ത്ര മാ​ർ ബ​സ്ഹാ​ന​നീ​യ പ​ള്ളി​യി​ൽ
കോ​ഴ​ഞ്ചേ​രി: വ​ഞ്ചി​ത്ര മാ​ര്‍ ബ​സ്ഹാ​ന​നീ​യ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ലെ ഹാ​ശ​ആ​ഴ്ച ശു​ശ്രൂ​ഷ​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 6.45ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഓ​ശാ​ന ശു​ശ്രൂ​ഷ. വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ധ്യാ​നം. പ്ര​ഫ. ജോ​ൺ കു​ര്യ​ൻ പ്ര​സം​ഗി​ക്കും.
തു​ട​ർ‌​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും സ​ന്ധ്യാ​പ്രാ​ർ​ഥ​ന ഉ​ണ്ടാ​കും. ആ​റി​നു പു​ല​ർ​ച്ചെ ര​ണ്ടി​ന് പെ​സ​ഹാ​ശു​ശ്രൂ​ഷ​യും ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ളും രാ​വി​ലെ ഏ​ഴി​നും ന​ട​ക്കും.
ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. ഒ​ന്പ​തി​ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​ഡോ. തോം​സ​ണ്‍ റോ​ബി നേ​തൃ​ത്വം ന​ല്‍​കും.