കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന്...
Thursday, March 30, 2023 10:29 PM IST
അ​ടൂ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ അ​ടൂ​ർ വൈ​ദീ​ക ജി​ല്ല​യി​ലെ 16 ദേ​വാ​ല​യ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നോ​മ്പി​ലെ നാ​ല്പ​താം വെ​ള്ളി​യാ​ഴ്ച​യാ​യ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശി​ന്‍റെ വ​ഴി ക്ര​മീ​ക​രി​ക്കും.
അ​ടൂ​ർ വ​ട​ക്കേ​ട​ത്തു​കാ​വ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ സം​ഗ​മി​ക്കു​ന്ന വി​ശ്വാ​സി​ക​ൾ പീ​ഡാ​നു​ഭ​വ വ​ഴി​ക​ളെ ധ്യാ​നി​ച്ചും പ്രാ​ർ​ഥി​ച്ചും അ​ടൂ​ർ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി​യാ​യി നീ​ങ്ങും.
സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും ന​ൽ​കും. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ വി​കാ​രി ഫാ. ​ശാ​ന്ത​ൻ ച​രു​വി​ൽ, ക​ൺ​വീ​ന​ർ ഫാ. ​ജോ​സ​ഫ് ക​ട​കം​പ​ള്ളി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് മു​ക​ളു​വി​ള​യി​ൽ, വൈ​ദി​ക​ർ, അ​ല്മാ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.
വാ​ള​ക്കു​ഴി​യി​ൽ
വാ​ള​ക്കു​ഴി: നാ​ല്പ​താം വെ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​രി​ശു​മു​ട്ടം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നി​ന്നു വാ​ള​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി ക്ര​മീ​ക​രി​ക്കും. പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളോ​ടെ​യും ശു​ശ്രൂ​ഷ​ക​ളോ​ടെ​യു​മാ​ണ് കു​രി​ശി​ന്‍റെ വ​ഴി​യു​ടെ ക്ര​മീ​ക​ര​ണം. ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ. ​വ​ർ​ഗീ​സ് ഈ​രാ​ച്ചേ​രി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.
നി​ല​യ്ക്ക​ലി​ലേ​ക്ക്
സീ​ത​ത്തോ​ട്: എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ഇ​ന്നു രാ​വി​ലെ 9.30ന് ​ആ​ങ്ങ​മൂ​ഴി കു​രി​ശി​ങ്ക​ൽ നി​ന്നാ​രം​ഭി​ക്കും. നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​യി​ൽ വൈ​ദി​ക​രും സ​ന്യ​സ്ത​രും യു​വ​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കും.
കു​ന്പ​ഴ​യി​ൽ
കു​ന്പ​ഴ: നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​കു​ന്പ​ഴ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ വെ​ട്ടൂ​ർ കു​രി​ശ​ടി​യി​ൽ നി​ന്നു മു​ട്ടു​മ​ൺ കു​രി​ശ​ടി​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. ഫാ. ​ജോ​ൺ​സ​ൺ പാ​റ​യ്ക്ക​ൽ, സി​സ്റ്റ​ർ ദ​ർ​ശ​ന എ​സ്ഐ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
മ​ല്ല​പ്പ​ള്ളി​യി​ൽ
മ​ല്ല​പ്പ​ള്ളി: പീ​ഡാ​സ​ഹ​ന​യാ​ത്ര​യെ അ​നു​സ്മ​രി​ച്ച് വി​ശു​ദ്ധ കു​രി​ശി​ന്‍റെ വ​ഴി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ക്കും. മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച്, ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ഹ​ത്താ​യ ദേ​വാ​ല​യ​ത്തി​ലേ​ക്കാ​ണ് കു​രി​ശി​ന്‍റെ വ​ഴി. വി​ശ്വാ​സി​ക​ൾ കു​രി​ശും വ​ഹി​ച്ച് പ​ങ്കെ​ടു​ക്കും. ഫാ.​ഡോ. തോ​മ​സു​കു​ട്ടി പ​തി​നെ​ട്ടി​ൽ, ഫാ. ​മ​നോ​ജ് വ​ട്ട​മ​റ്റം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.