ക​ന്നു​കാ​ലി​ക​ള്‍​ക്കു മൈ​ക്രോ​ചി​പ്പ്: പൈ​ല​റ്റ് പ്രോ​ജ​ക്ട് പ​ത്ത​നം​തി​ട്ട​യി​ൽ
Wednesday, March 29, 2023 10:37 PM IST
പ​ത്ത​നം​തി​ട്ട: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഇ-സ​മൃ​ദ്ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ന്നു​കാ​ലി​ക​ള്‍​ക്ക് ആ​ര്‍​എ​ഫ്‌​ഐ​ഡി മൈ​ക്രോ​ചി​പ്പ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഫീ​ല്‍​ഡ് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​നാ​യ ക​ല്ല​റ​ക്ക​ട​വ് മേ​ലേ​മ​റ്റ​ത്ത് ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ ക​ന്നു​കാ​ലി​ക്കു ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. സു​ജാ ദേ​വി മൈ​ക്രോ​ചി​പ്പ് കു​ത്തി​വ​ച്ചു.

കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​പ​ദ്ധ​തി ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്.
ഇ​ന്ത്യ​യി​ൽ ആ​ദ്യം

കേ​ര​ള പു​ന​ര്‍​നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ 60,175 ക​ന്നു​കാ​ലി​ക​ള്‍​ക്കാ​ണ് മൈ​ക്രോ​ചി​പ്പ് ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി.

നി​ല​വി​ലെ പ്ലാ​സ്റ്റി​ക് ടാ​ഗ് സം​വി​ധാ​ന​ത്തി​നു പ​ക​ര​മാ​യി, പു​തി​യ തി​രി​ച്ച​റി​യ​ല്‍ സം​വി​ധാ​ന​മാ​ണ് ആ​ര്‍​എ​ഫ്‌​ഐ​ഡി (റേ​ഡി​യോ ഫ്രീ​ക്വ​ന്‍​സി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍) ടാ​ഗിം​ഗ് അ​ഥ​വാ മൈ​ക്രോ​ചി​പ്പ് ടാ​ഗിം​ഗ് ഓ​രോ മൃ​ഗ​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ബൃ​ഹ​ത്താ​യ ഒ​രു ആ​നി​മ​ല്‍ ഡേ​റ്റാ​ബേ​സ് സൃ​ഷ്ടി​ക്കാ​ന്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. ഈ ​ഡാ​റ്റ പി​ന്നീ​ട് ഡാ​റ്റ അ​ന​ല​റ്റി​ക്‌​സ്, ബ്രീ​ഡിം​ഗ് മാ​നേ​ജ്‌​മെ​ന്റ്, പെ​ഡി​ഗ്രി റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ക്ക​ല്‍, രോ​ഗ​നി​രീ​ക്ഷ​ണം, ഇ-​വെ​റ്റ​റി​ന​റി സ​ര്‍​വീ​സ്, ഇ​ന്‍​ഷ്വ​റ​ന്‍​സ് അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ള്‍, ഭാ​വി​കാ​ര്യ​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണം എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാം.

7.52 കോ​ടി

കേ​ര​ള പു​ന​ര്‍​നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ലൂ​ടെ 7.52 കോ​ടി സ​ര്‍​ക്കാ​ര്‍ ഇ​തി​നാ​യി അ​നു​വ​ദി​ച്ചു. ജി​ല്ല​യി​ലെ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍​മാ​ര്‍​ക്കും ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കു​മു​ള്ള സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​ങ്ങ​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു. ക​ന്നു​കാ​ലി​ക​ള്‍​ക്ക് ആ​ര്‍​എ​ഫ്‌​ഐ​ഡി മൈ​ക്രോ​ചി​പ്പ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി ആ​ദ്യ​മാ​യി ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തു അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ. ജ്യോ​തി​ഷ് ബാ​ബു പ​റ​ഞ്ഞു. അ​ദ്ദേ​ഹം വി​ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ക​ല്ല​റ​ക്ക​ട​വ് കി​ഴ​ക്കേ​മ​ട്ട​ത്തി​ൽ ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി വ​ള​ർ​ത്തു​പ​ശു​വി​ൽ മൈ​ക്രോ ചി​പ്പ് ഘ​ടി​പ്പി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​രാ​ജേ​ഷ് ബാ​ബു, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ.​ഡാ​നി​യ​ല്‍ ജോ​ണ്‍, ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​എം.​ജി. ജാ​ന്‍​കി ദാ​സ്, ഡോ. ​വാ​ണി ആ​ര്‍. പി​ള്ള, ഡോ.​എ​ബി കെ. ​ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.