എ​ഴു​മ​റ്റൂ​രി​ല്‍ വീ​ണ്ടും കാ​ട്ടു​പ​ന്നി​വേ​ട്ട
Sunday, March 26, 2023 10:56 PM IST
എ​ഴു​മ​റ്റൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ള്ളി​യൂ​ര്‍ വാ​ര്‍​ഡി​ല്‍ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ട്ട​മാ​ങ്ക​ല്‍ സൂ​സ​മ്മ കോ​ശി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി​യ പ​ന്നി​യെ​യാ​ണ് വെ​ടി​വ​ച്ച​ത്. ഏ​ക​ദേ​ശം 150 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന ഒ​റ്റ​യാ​ന്‍ പ​ന്നി​യെ പ​ഞ്ചാ​യ​ത്ത് നി​യ​മി​ച്ച ഷൂ​ട്ട​ര്‍ ജോ​സ് പ്ര​കാ​ശ് വെ​ടി​വ​ച്ച് വീ​ഴ്ത്തി.
അ​തി​നു തൊ​ട്ടു​മ്പ് പ​തി​നൊ​ന്നാം വാ​ര്‍​ഡി​ല്‍​നി​ന്ന് മൂ​ന്നു പ​ന്നി​യെ ജോ​സ് പ്ര​കാ​ശ് വെ​ടി​വ​ച്ച് വീ​ഴ്ത്തി​യി​രു​ന്നു. വാ​ര്‍​ഡു മെം​ബ​ര്‍ ശ്രീ​ജ ടി. ​നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ്. ജേ​ക്ക​ബ്. കെ. ​ഏ​ബ്രാ​ഹാം, എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ന്നി​യെ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ മ​റ​വ് ചെ​യ്തു.

ടോ​ള്‍​മെ​ന്‍ അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം
അ​ടൂ​ര്‍: ഉ​യ​ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ടോ​ള്‍​മെ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഏ​ഴാ​മ​ത് തെ​ക്ക​ന്‍ മേ​ഖ​ലാ സ​മ്മേ​ള​നം ഏ​നാ​ത്ത് ന​ട​ന്നു. റ്റി​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ബി​ന്‍ ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ള്‍ കേ​ര​ള കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ആ​തി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്തു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക്യാ​പ്റ്റ​ന്‍ ഷി​യാ​ദ്, റ്റി​എം​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​കേ​ഷ് പ​ന​ങ്ങാ​ട്, ട്ര​ഷ​റ​ര്‍ ലൈ​ജു പു​ത്ത​ന്‍​വേ​ലി​ക്ക​ര, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങൾ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.