കലഞ്ഞൂര്‍ പുന്നമൂട്ടിൽ കുളം നിര്‍മിച്ചു
1280585
Friday, March 24, 2023 10:55 PM IST
കലഞ്ഞൂർ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ പുന്നമൂടില്‍ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഷാന്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഏബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് അംഗങ്ങളായ പി.വി. ജയകുമാര്‍, സുജ അനില്‍, വാര്‍ഡ് അംഗങ്ങളായ എസ്.പി. സജന്, അജിത സജി, സുഭാഷിണി, എന്‍ആര്‍ഇജിഎസ് എഇ സിന്ധു, മേറ്റ് ഷേര്‍ളി കമല്‍, തൊഴിലുറപ്പു പദ്ധതി ജീവനക്കാരായ വിഷ്ണു തമ്പി, അഭിജിത്ത് ലാല്‍, രഞ്ജിനി, സ്മിത, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുളനട പഞ്ചായത്ത് പത്താം വാര്‍ഡില്‍
കുളനട: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളനട ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നിര്‍മിച്ച കാര്‍ഷിക കുളം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ വി.ബി. സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ അഭിഷേക്, പന്തളം ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പോള്‍ രാജന്, ബ്ലോക്ക് അംഗം ജോണ്സണ് ഉള്ളന്നൂര്‍, വാര്‍ഡ് അംഗങ്ങളായ മിനി സാം, പുഷ്പകുമാരി, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൃഷ്ണകുമാര്‍, വിഇഒ വിനയന് എംജിഎന്‍ആര്‍ഇജിഎസ് എ.ഇ. കരുണ, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.