ക​ളമ്പാ​ല എം​ടി എ​ല്‍​പി സ്‌​കൂ​ള്‍ ശ​താ​ബ്ദി സ​മാ​പ​ന​വും സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും 22ന്
Sunday, March 19, 2023 10:25 PM IST
കൊ​റ്റ​നാ​ട്: ക​ള​മ്പാ​ല എം​ടി എ​ല്‍​പി സ്‌​കൂ​ള്‍ ശ​താ​ബ്ദി സ​മാ​പ​ന​വും 101-ാമ​ത് സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും 22ന് ​ന​ട​ക്കും. 1922ല്‍ ​സ്ഥാ​പി​ത​മാ​യ സ്‌​കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​രം​ഭി​ച്ച​ത്.
ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്രീ ​പ്രൈ​മ​റി ആ​രം​ഭി​ച്ച​തു കൂ​ടാ​തെ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​താ​യി ഹെ​ഡ്മി​സ്ട്ര​സ് ബി​ജി ജോ​ര്‍​ജ് പ​റ​ഞ്ഞു.
മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ എം​ടി ആ​ന്‍​ഡ് ഇ​എ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്മെ​​ന്‍റി​നു കീ​ഴി​ലു​ള്ള സ്‌​കൂ​ള്‍ കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ലെ ഏ​ക പൊ​തു​വി​ദ്യാ​ല​യം കൂ​ടി​യാ​ണ്.
ശ​താ​ബ്ദി സ​മാ​പ​ന പ​രി​പാ​ടി​ക​ള്‍ 22നു ​രാ​വി​ലെ പ​ത്തി​ന് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ കെ.​ടി. പ്ര​ഭ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​​ന്‍റ് ആ​ശാ ജി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മൂ​ന്നി​നു ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം മാ​ര്‍​ത്തോ​മ്മ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ റ​വ.​ ഏ​ബ്ര​ഹാം പി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ പി. ​ലാ​ലി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്‌​കൂ​ള്‍ ശ​താ​ബ്ദി പ​തി​പ്പ് പ്ര​കാ​ശ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പ്ര​കാ​ശ് പി. ​സാം നി​ര്‍​വ​ഹി​ക്കും. മു​ന്‍ പ്ര​ഥ​മാ​ധ്യാ​പ​ക​രെ എ​ഇ​ഒ മി​നി ജോ​സ​ഫ് ആ​ദ​രി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​കാ​ശ് ച​ര​ളേ​ല്‍, മെം​ബ​ര്‍ ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ര്‍​ജ്, മെം​ബ​ര്‍ ബി​നോ​ജ് കു​മാ​ര്‍, മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് മാ​ത്യു, ജോ​ണ്‍ ജോ​സ​ഫ് കൂ​ട​ത്തി​നാ​ല്‍, എ​സ്. ബി​നി​മോ​ള്‍, എ​ല്‍​സ​മ്മ പി. ​മാ​ത്യു, അ​ക്ഷ​ത് വി​നോ​ദ്, പി.​എ. തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.