കു​ന്പ​ള​ന്താ​നം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 8, 2023 10:28 PM IST
കു​ന്പ​ള​ന്താ​നം: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ൽ കൊ​ടി​യേ​റ്റി. ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, 6.30ന് ​ഫാ. വ​ർ​ഗീ​സ് കു​ന്ന​ത്തേ​ത്ത് പ്ര​സം​ഗി​ക്കും. 11നു ​രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന. 6.15ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 6.45ന് ​വെ​ള്ള​യി​ൽ കു​രി​ശി​ങ്ക​ൽ നി​ന്നു പ​ള്ളി​യി​ലേ​ക്ക് റാ​സ. ഫാ. ​തോ​മ​സ് ആ​ലു​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12നു ​രാ​വി​ലെ പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജി ബ​ഹ​നാ​ൻ ചെ​റു​പാ​ല​ത്തി​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ദ​ക്ഷി​ണം, സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​ർ​ക്ക് ആ​ദ​രം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

മ​താ​പ്പാ​റ പ​ള്ളി​യി​ൽ

അ​യി​രൂ​ർ: മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ 128-ാമ​ത് പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്നു ദേ​വാ​ല​യ​ത്തി​ന്‍റെ ക​ല്ലി​ട്ട പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന​യ്ക്ക് ഫി​ലി​പ്പോ​സ് ത​ര​ക​ൻ കോ​ർ എ​പ്പി​സ്കോ​പ്പ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് ഫാ. ​ജി​ജി ശാ​മു​വേ​ൽ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് ഫാ. ​സാം​സ​ൺ എം. ​സൈ​മ​ൺ ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് യു​വ​ന​ജ​സം​ഗ​മം ഫാ. ​സോ​ബി​ൻ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ഷി​ബി​ൻ വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തേ​ക്കു​ങ്ക​ൽ കു​രി​ശി​ങ്ക​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ൽ​കും. രാ​ത്രി ഏ​ഴി​ന് റാ​സ. 11നു ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ശ്ലൈ​ഹി​ക വാ​ഴ്‌​വ്, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്ക്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ല്ല​പ്പ​ള്ളി: കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ല്‍ പി​എ​സ്‌​സി നി​യ​മ​ന അം​ഗീ​കാ​ര​മു​ള​ള ഡി​സി​എ, പി​ജി​ഡി​സി​എ, ഡാ​റ്റാ എ​ന്‍​ട്രി, ടാ​ലി ആ​ൻ​ഡ് എം​എ​സ് ഓ​ഫീ​സ് എ​ന്നീ കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0469 2785525, 8078140525.