പ​ന്ത​ളം ബാ​ങ്ക് ത​ട്ടി​പ്പ്: പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് കൃ​ഷ്ണ​ദാ​സ്
Tuesday, February 7, 2023 10:56 PM IST
പ​ന്ത​ളം: പ​ന്ത​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ‌​വാ​ഹ​ക​സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രു ജീ​വ​ന​ക്കാ​ര​ൻ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ബാ​ങ്കി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണ​യ സ്വ​ർ​ണം എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. സെ​ക്ര​ട്ട​റി​യു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും അ​റി​വോ​ടെ​യാ​ക​ണം തി​രി​മ​റി ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും ഇ​തി​ന്മേ​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ബാ​ങ്കി​നു മു​ന്പി​ൽ ന​ട​ന്ന സ​മ​ര​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ കൃ​ഷ്ണ​ദാ​സ് സ​ന്ദ​ർ​ശി​ച്ചു.
സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഡി​വൈ​എ​ഫ്ഐ​ക്ക് അ​ക്ര​മം അ​ഴി​ച്ചു വി​ടാ​ൻ പോ​ലീ​സ് സ​ഹാ​യം ന​ൽ​കു​ക​യും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ​പേ​രി​ൽ പോ​ലീ​സ് വ്യാ​ജ കേ​സു​ക​ൾ എ​ടു​ക്കു​ക​യു​മാ​ണ്. ത​ട്ടി​പ്പി​നെ​തി​രേ​യു​ള്ള പ​രാ​തി​യി​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.