റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത; കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ധ​ര്‍​ണ ന​ട​ത്തി
Sunday, February 5, 2023 10:10 PM IST
ഉ​തി​മൂ​ട്: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​റാ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജം​ഗ്ഷ​നി​ല്‍ നീ​ക്കം ചെ​യ്യാ​തെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ര​ത്ത​ടി​യു​ടെ മു​ക​ളി​ല്‍ ക​യ​റി പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.
റോ​ഡ് പ​ണി​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ട് അ​തി​രു​ക​ട​ന്ന് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​രം​ഗ​ത്തെ​ത്തി​യ​ത്. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ള്‍ കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​ര്‍ ക​മ്പ​നി​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെടുത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ടി. ​ഒ. ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ല്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ഷെ​റി തോ​മ​സ്, വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, സ​ജു മി​ഖാ​യേ​ല്‍, റി​ന്‍റോ തോ​പ്പി​ല്‍, ബോ​ബി കാ​ക്ക​നാ​പ​ള്ളി​ല്‍, ജോ​ണ്‍ വി. ​തോ​മ​സ്, ബ​ഹ​നാ​ന്‍ ജോ​സ​ഫ്,സ​ണ്ണി ഇ​ട​യാ​ടി, ടി​ബു പു​ര​ക്ക​ല്‍, ശോ​ഭ ചാ​ര്‍​ളി, ജി​ജി തോ​മ​സ്, സ​ണ്ണി വ​ള​ഞ്ഞ​ന്‍​തു​രു​ത്തി​ല്‍, സ​ര​ണ്‍ ന​മ്പൂ​തി​രി, സൂ​സ​മ്മ ബേ​ബി, വി.​പി. ഗോ​പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.