ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ച്ചു
Sunday, February 5, 2023 10:10 PM IST
തി​രു​വ​ല്ല: ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് കു​റ്റൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​ദി​ന​മാ​ച​രി​ച്ചു. ആ​റാ​ട്ടു​ക​ട​വ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം കു​റ്റൂ​ര്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.
പി.​എ. ഏ​ബ്ര​ഹാം കു​ഴി​ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ജി​നു തോ​മ്പും​കൂ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശാ​ഖ് വെ​ണ്‍​പാ​ല, സാ​ബു ക​ണ്ണാ​ടി​പ്പു​ഴ, വി. ​എം. സ​ദാ​ശി​വ​ന്‍ പി​ള്ള, ഹ​രി​കു​മാ​ര്‍ പാ​ട്ട​പ​റ​മ്പി​ല്‍, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട്ടി​ല്‍, ജോ​സ് വ​ല്യ​യൂ​ഴ​ത്തി​ല്‍, ത​മ്പി ക​ന്നാ​കു​ഴി​യി​ല്‍, ആ​ന്റ​ണി, കു​ഞ്ഞു​മോ​ന്‍ കോ​ട​ത്ത്, അ​നൂ​പ് കോ​ട​ത്ത്, ശ്രി​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം പ​ദ്ധ​തി​ക്ക്
തു​ട​ക്ക​മാ​യി

അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം കാ​മ്പ​യി​നും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി റോ​സ്ഗ​ര്‍ ദി​നാ​ച​ര​ണ​വും ന​ട​ന്നു.
നാ​റാ​ണ​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ളും ക​ക്കു​ടു​മ​ണ്‍ വാ​ര്‍​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും സം​യു​ക്ത​മാ​യി അ​ത്തി​ക്ക​യം ചെ​ത്തോ​ങ്ക​ര റോ​ഡി​ലെ വ​നം ഉ​ള്‍​പ്പെ​ടു​ന്ന ക​ക്കൂ​ടു​മ​ണ്‍ മു​ത​ല്‍ ക​രി​കു​ളം വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു. നാ​റാ​ണ​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് രാ​ജ​ന്‍ നീ​റു​പ്ല​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​നി​യ​മ്മ അ​ച്ച​ന്‍​കു​ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാം​ജി ഇ​ട​മു​റി, തോ​മ​സ് ജോ​ര്‍​ജ്, റോ​സ​മ്മ വ​ര്‍​ഗീ​സ് സെ​ക്ര​ട്ട​റി എ.​ സു​രേ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജീ​വ് കൃ​ഷ്ണ​ന്‍, ക​രി​കു​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സ​ന​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.