കു​ങ്ഫു ചാ​മ്പ്യ​ന്‍​ഷി​പ്പ്
Sunday, February 5, 2023 10:09 PM IST
മ​ല്ല​പ്പ​ള്ളി: പ​ന്ത്ര​ണ്ടാ​മ​ത് സം​സ്ഥാ​ന ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ കു​ങ്ഫു ചാ​മ്പ്യ​ന്‍​ഷി​പ്പ് കു​ന്ന​ന്താ​ന​ത്ത് ന​ട​ന്നു. കു​ങ്ഫു യോ​ഗ സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
കീ​‌ഴ‌്‌വാ​യ്പൂ​ര് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍ ഗോ​പി​നാ​ഥ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കും​ങ്്്ഫു യോ​ഗ ഫെ​ഡ​റേ​ഷ​ന്‍ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ജി. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​എ​ന്‍. വി​ജ​യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കീ​ഴ്വാ​യ്പൂ​ര് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. യോ​ഗ ഫെ​ഡ​റേ​ഷ​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ര്‍.​എ​ല്‍.​വി​ജ​യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്തു.