ബജറ്റ്; കി​ഴ​ക്ക​ൻ മേ​ഖ​ല​യ്ക്ക് അ​വ​ഗ​ണ​ന
Saturday, February 4, 2023 10:40 PM IST
ചു​ങ്ക​പ്പാ​റ: 2023ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​താ​യി പ​രാ​തി. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​പ​രി​ധി​യി​ൽ​പെ​ട്ട ഈ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു​ള്ള ഒ​രു പ​ദ്ധ​തി​ക്കും ടോ​ക്ക​ൺ തു​ക പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
മ​ല്ല​പ്പ​ള്ളി​യി​ലെ ഫ​യ​ർ സ്റ്റേ​ഷ​ൻ, ത​ക​രാ​റി​ലാ​യി​ക്കി​ട​ക്കു​ന്ന തൂ​ക്കു​പാ​ല​ങ്ങ​ൾ എ​ന്നി​വ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നു. കോ​ട്ടാ​ങ്ങ​ൽ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് അ​റു​തി വ​രു​ത്താ​ൻ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും തു​ക അ​നു​വ​ദി​ച്ചി​ല്ല. തു​ണ്ടി​യ​പ്പാ​റ​യി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പ​ണി​യു​ന്ന​തും ഒ​ഴി​വാ​ക്കി. ടൂ​റി​സം മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ളോ​ടും ബ​ജ​റ്റ് പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും പ​ദ്ധ​തി​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ചു​ങ്ക​പ്പാ​റ - നി​ർ​മ​ല​പു​രം ജ​ന​കി​യ വി​ക​സ​ന സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
കെ.​യു. സോ​ണി, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, തോ​മ​സു​കു​ട്ടി ക​ണ്ണാ​ടി​ക്ക​ൽ, ജോ​യി പീ​ടി​ക​യി​ൽ, തോ​മ​സു​കു​ട്ടി ഏ​ബ്ര​ഹാം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.