ഐ​ത്ത​ല ബ​സ് നാ​ളെ പു​ന​രാ​രം​ഭി​ക്കും
Saturday, February 4, 2023 10:28 PM IST
റാ​ന്നി: ഐ​ത്ത​ല​യി​ലേ​ക്കു​ള​ള കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് നാ​ളെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. തി​രു​വ​ല്ല​യി​ല്‍ നി​ന്നു റാ​ന്നി ഇ​ട്ടി​യ​പ്പാ​റ വ​രെ എ​ത്തി​യി​രു​ന്ന ബ​സ് സ​ര്‍​വീ​സ് നേ​ര​ത്തേ വ​ർ​ഷ​ങ്ങ​ളാ​യി ഐ​ത്ത​ല​യ്ക്ക് പോ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്ത് ഇ​തു മു​ട​ങ്ങി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്ന് എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വീ​ണ്ടും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ

റാ​ന്നി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ തി​രി​ച്ച​ട​യ്ക്കാ​ൻ അ​വ​സ​രം. 2021 ജ​നു​വ​രി 31 വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ​ക്കാ​ണ് അ​വ​സ​രം. മാ​ർ​ച്ച് 31 വ​രെ​യാ​ണ് പ​ദ്ധ​തി കാ​ലാ​വ​ധി. ക​ര​ൾ, കാ​ൻ​സ​ർ, കി​ഡ്നി ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ​ക്ക് വാ​യ്പ​ക്കാ​ര​ന്‍റെ സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കും. കു​ടി​ശി​ക​യാ​യ വാ​യ്പ​ക​ൾ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ അ​ട​ച്ചു തീ​ർ​ക്കു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് പു​തി​യ വാ​യ്പ ന​ൽ​കു​മെ​ന്നു ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.