ജ​ന​ങ്ങ​ളെ ബ​ന്ദി​യാ​ക്കി​യു​ള്ള പ​ക​ൽക്കൊ​ള്ള: യൂ​ത്ത് ഫ്ര​ണ്ട്
Friday, February 3, 2023 11:04 PM IST
തി​രു​വ​ല്ല: സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന​തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്. സം​സ്ഥാ​ന ബ​ജ​റ്റി​ലെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി തി​രു​വ​ല്ല​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി.
കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള ക​ല്ലേ​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ആ​ർ. രാ​ജേ​ഷ്, ജോ​മോ​ൻ ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി കൂ​ടാ​ര​ത്തി​ൽ, അ​നീ​ഷ് വി. ​ചെ​റി​യാ​ൻ, തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ. ​റ്റി​ജു ചാ​ക്കോ, ജെ​ഫ് ബി​ജു ഈ​ശോ, ടോ​ണി കു​ര്യ​ൻ, സി​ജു നി​ര​ണം, ബ്ല​സ​ൻ മാ​ലി​യി​ൽ, എ​ബി നി​ല​വ​റ, വി.​ജെ. റെ​ജി, ജേ​ക്ക​ബ് ചെ​റി​യാ​ൻ, പി.​എം മാ​ത്യു, ബി​ജു അ​ല​ക്സ് മാ​ത്യു സ​ണ്ണി ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധൂ​ർ​ത്തി​ന്‍റെ ഭാ​രം സാ​ധാ​ര​ണ​ക്കാ​ര​ന്: യൂ​ത്ത് കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: നി​കു​തി വ​ർ​ധ​ന​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മേ​ൽ ഭാ​രം ചു​മ​ത്തി​യ ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. യു​വാ​ക്ക​ൾ കൂ​ട്ട​ത്തൊ​ടെ പ​ലാ​യ​നം ചെ​യ്യു​ന്നു എ​ന്ന ആ​ത്മ​ഗ​തം പ​റ​ഞ്ഞു യാ​തൊ​രു​വി​ധ പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​തെ വീ​മ്പു പ​റ​ച്ചി​ൽ മാ​ത്ര​മാ​യി ബ​ജ​റ്റ് മാ​റി. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ല​ജ്ജി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. എ​ല്ലാ മേ​ഖ​ല​യി​ലും ജ​ന​ങ്ങ​ൾ​ക്ക് അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ല്പി​ക്കു​ന്ന​ത് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ ധൂ​ർ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി.