മ​ല​യോ​ര മേ​ഖ​ല​യ്ക്കു വീ​ണ്ടും ആ​ന​വ​ണ്ടി​യു​ടെ ത​ലോ​ട​ൽ
Thursday, February 2, 2023 10:27 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി പു​തി​യ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ആ​രം​ഭി​ച്ചു. കോ​വി​ഡ് കാ​ല​ത്തു മു​ട​ങ്ങി​പ്പോ​യ സ​ർ​വീ​സു​ക​ൾ അ​ട​ക്ക​മാ​ണി​ത്.
പു​തു​താ​യി തു​ട​ങ്ങി​യ ബ​സു​ക​ളി​ലേ​റെ​യും പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി വ​ഴി​യാ​ണ്. പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ കൂ​ടു​ത​ൽ ബ​സു​ക​ൾ തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ത്രി​കാ​ല ബ​സു​ക​ള​ട​ക്കം ഇ​തു​വ​ഴി ഒാ​ടി​ത്തു​ട​ങ്ങി​യ​ത്
പാ​ടി​ച്ചി​റ ബ​സ്
പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു പാ​ടി​ച്ചി​റ ബ​സ് പു​ന​രാ​രം​ഭി​ച്ച​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. കോ​വി​ഡി​നു ശേ​ഷം മു​ട​ങ്ങി​ക്കി​ട​ന്ന ബ​സ് ഏ​റെ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ലാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം 5.40നു ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന പാ​ടി​ച്ചി​റ ബ​സ് റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, കു​റു​വി​ല​ങ്ങാ​ട്, ത​ല​യോ​ല​പ്പ​റ​ന്പ്, വൈ​റ്റി​ല വ​ഴി രാ​ത്രി 10.10ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും. അ​വി​ടെ നി​ന്നു തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മാ​ന​ന്ത​വാ​ടി, പു​ൽ​പ്പ​ള്ളി വ​ഴി പി​റ്റേ​ന്നു രാ​വി​ലെ 9.10നാ​ണ് പാ​ടി​ച്ചി​റ​യി​ലെ​ത്തു​ക.
തി​രി​കെ പ​ത്ത​നം​തി​ട്ട​യ്ക്കു​ള്ള ബ​സ് രാ​ത്രി 7.30നാ​ണ് പാ​ടി​ച്ചി​റ​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന​ത്. പു​ല​ർ​ച്ചെ 5.40നു ​എ​റ​ണാ​കു​ള​ത്തും രാ​വി​ലെ പ​ത്തി​നു പ​ത്ത​നം​തി​ട്ട​യി​ലു​മെ​ത്തും.
കാ​ഞ്ഞ​ങ്ങാ​ട് - പു​ന​ലൂ​ർ റൂ​ട്ടി​ൽ ഇ​ന്നു മു​ത​ൽ മ​റ്റൊ​രു ദീ​ർ​ഘ​ദൂ​ര ബ​സ് പു​തു​താ​യി ആ​രം​ഭി​ക്കും. ചി​റ്റാ​രി​ക്ക​ൽ, ആ​ല​ക്കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ, വൈ​ക്കം, ക​ടു​ത്തു​രു​ത്തി, പാ​ലാ, ഭ​ര​ണ​ങ്ങാ​നം, ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ന്നി വ​ഴി​യാ​ണ് ബ​സ് പു​ന​ലൂ​രി​ലെ​ത്തു​ക. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നി​നു കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നും ര​ണ്ടി​നു പു​ന​ലൂ​രി​ൽ​നി​ന്നും ബ​സ് പു​റ​പ്പെ​ടും.
നെ​ടു​ങ്ക​ണ്ടം, എ​റ​ണാ​കു​ളം
നെ​ടു​ങ്ക​ണ്ടം- കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ൽ മ​റ്റൊ​രു ബ​സും ഇ​ന്നു തു​ട​ങ്ങും. പു​ല​ർ​ച്ചെ 4.30ന് ​നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ 8.50ന് ​റാ​ന്നി​യി​ലും 9.15ന് ​പ​ത്ത​നം​തി​ട്ട​യി​ലും 10.05ന് ​കൊ​ട്ടാ​ര​ക്ക​യി​ലു​മെ​ത്തും. തി​രി​കെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 2.35ന് ​പ​ത്ത​നം​തി​ട്ട​യി​ലും 3.05ന് ​റാ​ന്നി​യി​ലും നാ​ലി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലു​മെ​ത്തും. രാ​ത്രി ഏ​ഴി​ന് നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം.
ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നു പ​ത്ത​നം​തി​ട്ട വ​ഴി​യു​ള്ള കൊ​ക്ക​യാ​ർ, കൊ​ട്ടാ​ര​ക്ക​ര- കു​മ​ളി ബ​സു​ക​ളും പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള കോ​ട്ട​യം, തൃ​ശൂ​ർ, വ​ഴി​ക്ക​ട​വ് ബ​സും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു പു​ന​രാ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു​ള്ള മൂ​ന്ന് എ​റ​ണാ​കു​ളം ബ​സു​ക​ളും പു​ന​രാ​രം​ഭി​ക്കും.
എ​റ​ണാ​കു​ളം ബ​സ്‌
വെ​ച്ചൂ​ച്ചി​റ​യി​ൽ​നി​ന്നു​ള്ള എ​റ​ണാ​കു​ളം ബ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ 4.20ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് റാ​ന്നി, വെ​ച്ചൂ​ച്ചി​റ, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, പ​ട്ടി​മ​റ്റം, വീ​ഗാ​ലാ​ൻ​ഡ്, കാ​ക്ക​നാ​ട് വ​ഴി​യാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന​ത്. വെ​ച്ചൂ​ച്ചി​റ​യി​ൽ 5.10ന് ​ബ​സെ​ത്തും. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ഉ​ച്ച​യ്ക്കു 12നു ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.45ന് ​പ​ത്ത​നം​തി​ട്ട​യി​ലെ​ത്തും. പു​ല​ർ​ച്ചെ അ​ഞ്ചി​നു​ള്ള മ​ല​യാ​ല​പ്പു​ഴ - എ​റ​ണാ​കു​ളം ബ​സും 6.10നു​ള്ള പ​ത്ത​നം​തി​ട്ട- എ​റ​ണാ​കു​ളം ബ​സും പു​ന​രം​ഭി​ച്ചി​ട്ടു​ണ്ട്.
ച​ന്ദ​ന​ക്കാം​പാ​റ
സൂ​പ്പ​ർ​ഫാ​സ്റ്റ്
പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ൽ​നി​ന്നു ച​ന്ദ​ന​ക്കാം​പാ​റ​യി​ലേ​ക്കു പു​തി​യ സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ആ​രം​ഭി​ച്ചു.
കോ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി, ത​ല​യോ​ല​പ്പ​റ​ന്പ്, കാ​ഞ്ഞി​ര​മ​റ്റം, വൈ​റ്റി​ല, എ​റ​ണാ​കു​ളം, വ​രാ​പ്പു​ഴ, കൊ​ടു​ങ്ങ​ല്ലൂ​ർ, ഗു​രു​വാ​യൂ​ർ, കു​റ്റി​പ്പു​റം, കോ​ട്ട​യ്ക്ക​ൽ, കോ​ഴി​ക്കോ​ട്, മാ​ഹി, ത​ല​ശേ​രി, കൂ​ത്തു​പ​റ​ന്പ്, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, പ​യ്യാ​വൂ​ർ വ​ഴി​യാ​ണ് ച​ന്ദ​ന​ക്കാം​പാ​റ​യി​ൽ ബ​സെ​ത്തു​ക.
മ​ല്ല​പ്പ​ള്ളി വ​ഴി വൈ​റ്റി​ല
പു​ന​ലൂ​ർ- മ​ല്ല​പ്പ​ള്ളി- കോ​ട്ട​യം റൂ​ട്ടി​ൽ വൈ​റ്റി​ല​യി​ലേ​ക്കും പു​തി​യ ബ​സ് ഓ​ടി​ത്തു​ട​ങ്ങി. പു​ന​ലൂ​രി​ൽ​നി​ന്നു പു​ല​ർ​ച്ചെ 5.10ന് ​പു​റ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട​യി​ൽ 6.15നും ​മ​ല്ല​പ്പ​ള്ളി​യി​ൽ 7.10നും ​എ​ത്തും. കോ​ട്ട​യ​ത്ത് ഒ​ന്പ​തി​നെ​ത്തു​ന്ന ബ​സ് ത​ല​യോ​ല​പ്പ​റ​ന്പ് വ​ഴി 9.58ന് ​വൈ​റ്റി​ല​യി​ലെ​ത്തും.
തി​രി​കെ 2.20ന് ​വൈ​റ്റി​ല ഹ​ബി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് 4.40ന് ​കോ​ട്ട​യ​ത്തും 5.30ന് ​മ​ല്ല​പ്പ​ള്ളി​യി​ലും 6.25ന് ​പ​ത്ത​നം​തി​ട്ട​യി​ലും രാ​ത്രി 7.30ന് ​പു​ന​ലൂ​രി​ലു​മെ​ത്തും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി​യാ​ണ് ബ​സോ​ടു​ന്ന​ത്.

അ​ഞ്ച​ൽ- മു​ണ്ട​ക്ക​യം ചെ​യി​ൻ സ​ർ​വീ​സ്

പി​എം റോ​ഡി​ലൂ​ടെ അ​ഞ്ച​ൽ- മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ർ​ഡി​ന​റി ചെ​യി​ൻ സ​ർ​വീ​സി​ന് അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. 22 ബ​സു​ക​ളു​പ​യോ​ഗി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പ​ത്ത​നം​തി​ട്ട, പു​ന​ലൂ​ർ ഡി​പ്പോ​ക​ളി​ൽ നി​ന്ന് ഏ​ഴു വീ​ത​വും പ​ത്ത​നാ​പു​രം, പൊ​ൻ​കു​ന്നം ഡി​പ്പോ​ൾ മൂ​ന്നു വീ​ത​വും എ​രു​മേ​ലി ഡി​പ്പോ ര​ണ്ടു ബ​സു​ക​ളും ചെ​യി​ൻ സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കും.
മു​ണ്ട​ക്ക​യ​ത്തി​ന് 38 ട്രി​പ്പു​ക​ളും അ​ഞ്ച​ലി​ലേ​ക്ക് 44 ട്രി​പ്പു​ക​ളു​മാ​ണ് ആ​കെ​യു​ണ്ടാ​കു​ക. 20 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ലാ​ണ് ബ​സു​ക​ളോ​ടു​ക. മു​ണ്ട​ക്ക​യ​ത്തു​നി​ന്നു​ള്ള ആ​ദ്യ ട്രി​പ്പ് പു​ല​ർ​ച്ചെ 4.55ന് ​തു​ട​ങ്ങും. അ​ഞ്ച​ലി​ൽ​നി​ന്നു മു​ണ്ട​ക്ക​യ​ത്തി​നു​ള്ള ആ​ദ്യ ബ​സ് 5.40നാ​ണ് പു​റ​പ്പെ​ടു​ന്ന​ത്. ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും രാ​ത്രി 9.10ന് ​ട്രി​പ്പു​ക​ൾ അ​വ​സാ​നി​ക്കും.