കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ മെ​ഗാ അ​ലു​മ്നി സം​ഗ​മം 11ന്
Wednesday, February 1, 2023 10:16 PM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സ​പ്ത​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ അ​ലൂ​മ്നി സം​ഗ​മം 11ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ അ​ധ്യാ​പ​ക​ർ, പൂ​ർ​വ അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. കോ​ള​ജി​ൽ 1953 മു​ത​ൽ പ​ഠി​ച്ച ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ്, പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി, പ്രീ​ഡി​ഗ്രി, ഡി​ഗ്രി, പി​ജി, സെ​ൽ​ഫ് ഫി​നാ​ൻ​സ് ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 11ന് ​രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് മാ​നേ​ജ​ർ ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​എ. നാ​യ​ർ തു​ട​ങ്ങി​യ​വ​രെ പ്ര​ത്യേ​കം ആ​ദ​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് യൂ​ണി​യ​ൻ മു​ൻ ഭാ​ര​വാ​ഹി​ക​ൾ, മു​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സി​നി​മ ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​ശ​സ്ത​ര്‍, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ക്കും. അ​നു​മോ​ദ​ന സ​മ്മേ​ള​നം ടി.​കെ.​എ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. റോ​യി ജോ​ർ​ജ്, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ബി മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം

ആ​റ​ന്മു​ള: സ​ഹ​ക​ര​ണ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ല​ക്‌​ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ആ​റി​ന് രാ​വി​ലെ പ​ത്തി​നു കോ​ള​ജി​ല്‍ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 9496231647.