അ​യി​രൂ​രി​ൽ സി​പി​എം ഭ​ര​ണം നി​ല​നി​ർ​ത്തി
Tuesday, January 31, 2023 10:24 PM IST
കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റാ​യി സി​പി​എ​മ്മി​ലെ അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡ് മെം​ബ​റാ​ണ്. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​നി​ത കു​റു​പ്പ് സി​പി​എം ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ഇ​ന്ന​ലെ കൂ​ടി​യ ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
പ​തി​നാ​റം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫ് - ഏ​ഴ്, ബി​ജെ​പി - അ​ഞ്ച്, യു​ഡി​എ​ഫ് - നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. അ​ന്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ‌​ക്ക് ഏ​ഴ് വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി ബി​ജെ​പി​യി​ലെ അ​നു​രാ​ധ ശ്രീ​കു​മാ​റി​ന് അ​ഞ്ച് വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു​നി​ന്നു. വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കാ​നു​ള്ള വി​പ്പ് നേ​ര​ത്തെ യു​ഡി​എ​ഫി​നു ന​ൽ​കി​യി​രു​ന്നു. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ന്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ 23 വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​ണ്. എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളെ​യാ​ണ് മാ​റി​മാ​റി ഇ​വ​ർ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.
സി​പി​എം അ​യി​രൂ​ര്‍ സൗ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ ഏ​രി​യ ക​മ്മി​റ്റി​യം​ഗം, എ​ന്‍​ആ​ര്‍​ഇ​ജി വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ അ​യി​രൂ​ര്‍ സൗ​ത്ത് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.
ര​ണ്ടു​വ​ർ​ഷ​മാ​ണ് അ​ന്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ​ക്കും പാ​ർ​ട്ടി തീ​രു​മാ​ന പ്ര​കാ​രം കാ​ലാ​വ​ധി​യു​ള്ള​ത്. പി​ന്നീ​ടു​ള്ള ഒ​രു​വ​ർ​ഷം സി​പി​എ​മ്മി​ലെ ശ്രീ​ജ വി​മ​ൽ പ്ര​സി​ഡ​ന്‍റാ​കും. അ​നു​മോ​ദ​ന​യോ​ഗം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.