കോ​ഴ​ഞ്ചേ​രി -പു​ത​മ​ൺ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി
Tuesday, January 31, 2023 10:20 PM IST
റാ​ന്നി: പു​തമ​ൺ പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യോ​ടെ ഉ​ട​ലെ​ടു​ത്ത യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്ക് കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്നു പു​ത​മ​ൺ വ​രെ​യെ​ത്തി തി​രി​കെ പോ​കു​ന്ന സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.

റാ​ന്നി- കോ​ഴ​ഞ്ചേ​രി റൂ​ട്ടി​ൽ പു​ത​മ​ൺ പാ​ല​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ ഇ​തി​ലേ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചി​രു​ന്നു. ബ​സു​ക​ൾ ചാ​ക്ക​പ്പാ​ലം, അ​ന്ത്യാ​ള​ൻ​കാ​വ് വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ പ​ത്ത് കി​ലോ​മീ​റ്റ​ർ ദൂ​രം അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും. ജ​ന​ങ്ങ​ളു​ടെ ഈ ​ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ നാ​യി​ട്ടാ​ണ് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഇ​ട​പെ​ട്ട് പു​ത​മ​ൺ പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​ക്കും റാ​ന്നി​യി​ൽ നി​ന്നും കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്നും ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​റോ​ടും ആ​ർ‌​ടി​ഒ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ത​മ​ണ്ണി​ൽ നി​ന്നും കോ​ഴ​ഞ്ചേ​രി​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ബ​സ് സ​ർ​വീ​സ് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.