പെ​രു​നാ​ട്ടി​ല്‍ ജ​ന​കീ​യാ​സൂ​ത്ര​ണം, കു​ടും​ബ​ശ്രീ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്
Monday, January 30, 2023 10:09 PM IST
റാ​ന്നി: പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ജ​നീ​യാ​സൂ​ത്ര​ണം, കു​ടും​ബ​ശ്രീ പ​ദ്ധ​തി​ക​ളു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഉ​ദ്ഘാ​ട​ന​വും കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും ഇ​ന്നു മ​ഠ​ത്തു​മൂ​ഴി ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 10ന് ​പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​കീ​യാ​സൂ​ത്ര​ണ​വും കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​വും കേ​ര​ള​ത്തി​നു ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ എ​ന്ന വി​ഷ​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​വ​ത​രി​പ്പി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി നി​ര്‍​വ​ഹ​ണം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും കു​ടും​ബ​ശ്രീ ര​ജ​ത ജൂ​ബി​ലി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ ഇ​ന്ന്

പെ​രു​ന്പെ​ട്ടി: പൊ​ന്ത​ൻ​പു​ഴ സ​ര​മ​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ പെ​രു​ന്പെ​ട്ടി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ​യും ക​ഞ്ഞി​വ​യ്പ് സ​മ​ര​വും ന​ട​ത്തും.
പെ​രു​ന്പെ​ട്ടി​യി​ലെ കൈ​വ​ശ ക​ർ​ഷ​ക​രു​ടെ ഭൂ​മി ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക്കു​വേ​ണ്ടി അ​ള​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് ധ​ർ​ണ. വ​നം സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും കൈ​വ​ശ ക​ർ​ഷ​ക​ർ​ക്ക് 1964ലെ ​നി​യ​മം അ​നു​സ​രി​ച്ച് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്. ബാ​ബു​ജി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.