ക​ണ്ണം​പ​ള്ളി പ​ള്ളി​യി​ൽ തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ
Monday, January 30, 2023 10:09 PM IST
റാ​ന്നി: ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും. മൂ​ന്നി​നു വൈ​കു​ന്നേ​രം 4.15ന് ​ഉ​ണ്ണി​മി​ശി​ഹാ കു​രി​ശ​ടി​യി​ൽ നൊ​വേ​ന. 4.30ന് ​വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന കൊ​ടി​യേ​റ്റും. ല​ദീ​ഞ്ഞി​നേ തു​ട​ർ​ന്ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ ആ​ഘോ​ഷ​മാ​യ സു​റി​യാ​നി കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ആ​റി​ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന. 6.30 ന് ​വാ​ഹ​ന വെ​ഞ്ച​രി​പ്പ്.
നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​രൂ​പ​ങ്ങ​ൾ വെ​ഞ്ച​രി​പ്പ്. 4.30ന് ​ഫാ. ഫി​ലി​പ്പ് താ​യി​ല്യം മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ആ​റി​ന് ഇ​ട​വ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 6.45ന് ​രാ​ഗ​സ​ന്ധ്യ. 8.45ന് ​സ്നേ​ഹ​വി​രു​ന്ന്.
അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​ന് ഫാ. ​ജോ​ർ​ജ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 10.30ന് ​ഫാ. ബി​നു കാ​രു​വ​ള്ളി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​പ്പ് സെ​ന്‍റ് തോ​മ​സ് കു​രി​ശു​പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ചെ​ണ്ട​മേ​ളം. 5.30ന് ​ബാ​ൻ​ഡു​മേ​ളം. ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 6.30ന് ​ക​ണ്ണം​പ​ള്ളി കു​രി​ശ​ടി​യി​ലും 7.30ന് ​ക​ക്കു​ടി​മ​ൺ പ​ന്ത​ലി​ലും ല​ദീ​ഞ്ഞ്. ഫാ. ​ജെ​യിം​സ് ഒ​ര​പ്പാ​ൻ​ചി​റ തി​രു​നാ​ൾ സ​ന്ദേ​ശം. 8.45ന് ​കൊ​ടി​യി​റ​ക്ക്.
തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ നേ​ർ​ച്ച കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന അ​റി​യി​ച്ചു.