കെ.​എം. മാ​ണി​യു​ടെ ശൈ​ലി കാ​രു​ണ്യ​ത്തി​ല​ധി​ഷ്ഠി​തം: മാ​ർ സ്തേ​ഫാ​നോ​സ്
Monday, January 30, 2023 10:03 PM IST
പ​ത്ത​നം​തി​ട്ട: കെ.​എം. മാ​ണി കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ അ​ട​യാ​ളം ചൊ​രി​ഞ്ഞ ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നെ​ന്ന് ഗ്രീ​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ. ഡോ. ​ജോ​ർ​ജ് മാ​ത്യു എ​ക്സ് എം​എ​ൽ​എ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കെ.​എം. മാ​ണി​യു​ടെ 90-ാമ​ത് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ത​മ്പി കു​ന്നു​ക​ണ്ട​ത്തി​ൽ, ബി​നു കു​രു​വി​ള ക​ല്ലേ​മ​ണ്ണി​ൽ, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, മാ​ത്യു മു​ള​മൂ​ട്ടി​ൽ, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​യി പു​ത്ത​ൻ​പ​റ​മ്പി​ൽ, സാ​ലി ഫി​ലി​പ്പ്, പി.​ജെ. ഏ​ബ്ര​ഹാം, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​രു​ണ്യ​ദി​നം ആ​ച​രി​ച്ചു
പ​ത്ത​നം​തി​ട്ട: മു​ൻ​മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ജി​ല്ല​യി​ൽ ആ​ച​രി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം, ര​ക്ത​ദാ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
റാ​ന്നി​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, അ​ടൂ​രി​ൽ ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, തി​രു​വ​ല്ല​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, കോ​ന്നി​യി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ആ​റ​ന്മു​ള​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ മ​ട​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ന്നി: കേ​ര​ള സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ന്നി​യി​ൽ ന​ട​ന്ന ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​ഷീ​ദ് മു​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ഗി​രീ​ശ​ൻ നാ​യ​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ക്യാ​പ്റ്റ​ൻ സി.​വി. വ​ർ​ഗീ​സ്, സ​ന്തോ​ഷ്‌ കു​മാ​ർ, ജോ​ർ​ജ് മോ​ഡി, രാ​ജീ​സ് കൊ​ട്ടാ​രം, അ​നീ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.