ചെ​മ്പ​നോ​ലി വ​ള​വി​ല്‍ ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ക്കാ​ന്‍ 15 ല​ക്ഷം രൂ​പ
Sunday, January 29, 2023 10:24 PM IST
റാ​ന്നി: ചെ​മ്പ​നോ​ലി അ​പ​ക​ട വ​ള​വി​ല്‍ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. റോ​ഡ​രി​കി​ല്‍ ക്രാ​ഷ് ബാ​രി​യ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് മ​ട​ന്ത​മ​ണ്‍ - കൂ​ത്താ​ട്ടു​കു​ളം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്. എ​ന്നാ​ല്‍ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും​വ​ള​വും സ്ഥി​രം അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. ഈ ​റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ പു​ന​രു​ദ്ധ​രി​ച്ച​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കു​ത്തി​റ​ക്കം ഇ​റ​ങ്ങി​വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന കൊ​ടും​വ​ള​വി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും മ​റി​യു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​കു​ന്നു. ലോ​ഡു​മാ​യി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളും സ്ഥി​ര​മാ​യി അ​പ​ക​ട​ത്തി​ല്‍​പെ​ടാ​റു​ണ്ട്.