നി​ര്‍​ധ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Saturday, January 28, 2023 10:27 PM IST
പ​ന്ത​ളം: നി​ര്‍​ധ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. കൂ​ടെ​യു​ണ്ട് ക​രു​ത​ലോ​ടെ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഒ​പ്പം കാ​മ്പ​യി​ന്‍ പ​ന്ത​ളം ന​ഗ​ര​സ​ഭ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍.
പി​എം​എ​വൈ (ന​ഗ​രം)- ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍, ന​ഗ​ര​ത്തി​ലെ അ​തി​ദ​രി​ദ്ര​ര്‍, ഓ​ക്‌​സി​ലി​യ​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ കു​ടും​ബ​ങ്ങ​ള്‍, അ​ഗ​തി​ര​ഹി​ത​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി ഫെ​ബ്രു​വ​രി 28 വ​രെ നീ​ളു​ന്ന കാ​മ്പ​യി​നാ​ണ് "ഒ​പ്പം-​കൂ​ടെ​യു​ണ്ട് ക​രു​ത​ലോ​ടെ.'
ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഇ.​ബി. അ​നി​ത പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​സീ​ന, ബെ​ന്നി മാ​ത്യു, രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍, അ​ച്ച​ന്‍​കു​ഞ്ഞ് ജോ​ണ്‍, വി​വി​ധ രാ‌‍​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ല​സി​ത ടീ​ച്ച​ര്‍, വി​ജ​യ​കു​മാ​ര്‍, കെ.​ആ​ര്‍. ര​വി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ര​ത്‌​ന​മ​ണി സു​രേ​ന്ദ്ര​ന്‍, സൗ​മ്യ സ​ന്തോ​ഷ്, സു​നി​താ​വേ​ണു, കെ.​വി. ശ്രീ​ദേ​വി, പി.​കെ. പു​ഷ്പ​ല​ത, എ​ച്ച്. സ​ക്കീ​ര്‍, ഷെ​ഫി​ന്‍ റ​ജീ​ബ്ഖാ​ന്‍, ആ​ര്‍. ശ്രീ​ലേ​ഖ, കെ.​വി. പ്ര​ഭ, ജെ. ​കോ​മ​ള​വ​ല്ലി, ഉ​ഷാ മ​ധു, പി.​ജി. അ​ജി​ത​കു​മാ​രി, ജി. ​രാ​ജേ​ഷ് കു​മാ​ര്‍, അം​ബി​കാ രാ​ജേ​ഷ്, ശോ​ഭ​ന​കു​മാ​രി, മ​ഞ്ജു​ഷ സു​മേ​ഷ്, സൂ​ര്യ എ​സ്. നാ​യ​ര്‍, ര​ശ്മി രാ​ജീ​വ്, പ​ന്ത​ളം മ​ഹേ​ഷ്, കി​ഷോ​ര്‍ കു​മാ​ര്‍, ടി.​കെ. സ​തി, എ​സ്. അ​രു​ണ്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​രാ​ജ​ല​ക്ഷ്മി, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.