ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​രി​ച്ച പേ ​വാ​ര്‍​ഡ് നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു
Saturday, January 28, 2023 10:27 PM IST
പ​ത്ത​നം​തി​ട്ട: ആ​ശു​പ​ത്രി​ക​ളെ രോ​ഗീ സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​രി​ച്ച പേ ​വാ​ര്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
2007 ല്‍ ​നി​ര്‍​മി​ച്ച എ ​ബ്ലോ​ക്കി​ന്‍റെ ര​ണ്ട്, മൂ​ന്ന് നി​ല​ക​ളി​ലാ​യാ​ണ് ന​വീ​ക​രി​ച്ച പേ ​വാ​ര്‍​ഡ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 33 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച പു​തി​യ പേ ​വാ​ര്‍​ഡി​ല്‍ 24 റൂ​മു​ക​ളാ​ണു​ള്ള​ത്. എ​ല്ലാ മു​റി​ക​ളി​ലും ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ട്ടു മു​റി​ക​ളി​ല്‍ എ​സി​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പേ ​വാ​ര്‍​ഡ് ന​വീ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​മി​ന ഹൈ​ദ​രാ​ലി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജെ​റി അ​ല​ക്‌​സ്, അം​ബി​കാ വേ​ണു, എ​സ്. ഷെ​മീ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​ന്‍​സി തോ​മ​സ്, ആ​ര്‍. സാ​ബു, മേ​ഴ്‌​സി വ​ര്‍​ഗീ​സ്, ആ​നി സ​ജി, ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, ജി​എ​ച്ച് പ​ത്ത​നം​തി​ട്ട സൂ​പ്ര​ണ്ട് ഡോ. ​എ. അ​നി​ത, ആ​ര്‍​എം​ഒ ഡോ. ​ആ​ശി​ഷ് മോ​ഹ​ന്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.