സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ മു​ത​ൽ
Wednesday, January 25, 2023 10:33 PM IST
അ​ടൂ​ർ: പ​ള്ളി​ക്ക​ൽ പി​യു​എ​സ്പി​എം എ​ച്ച്എ​സ് ആ​ൻ​ഡ് പി​യു​എം വി​എ​ച്ച്എ​സ്എ​സി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ മു​ത​ൽ 29 വ​രെ സ്കൂ​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു വി​ളം​ബ​ര ഘോ​ഷ​യാ​ത്ര. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡോ. ​ദേ​വീ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല​കു​ഞ്ഞ​മ്മ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു​സ​മ്മേ​ള​നം. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
28നു ​രാ​വി​ലെ 9.30ന് ​കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. 10.30ന് ​സ​ർ​ഗോ​ത്സ​വം. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല​കു​ഞ്ഞ​മ്മ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​ഗു​രു​വ​ന്ദ​നം, പൂ​ർ​വ അ​ധ്യാ​പ​ക സം​ഗ​മം, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ ന​ട​ക്കും. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ടി.​എ​സ്. പ​ത്മാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 29നു ​രാ​വി​ലെ പ​ത്തി​നു സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​പി.​എ​സ്. ശ്രീ​ക​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​ബി​ജു സി. ​നാ​യ​ർ, ശ​ങ്ക​രി ജെ. ​ഉ​ണ്ണി​ത്താ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ പി​ള്ള, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, പ​ഴ​കു​ളം മ​ധു, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.