കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍​ണ​ജൂ​ബി​ലി എം​ബ്ലം പ്ര​കാ​ശ​നം ചെ​യ്തു
Wednesday, January 25, 2023 10:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍​ണ ജൂ​ബി​ലി എം​ബ്ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ്ര​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​കാ​ശ​നം ചെ​യ്തു. 1977ല്‍ ​സ്ഥാ​പി​ത​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ്ഥാ​പ​ന​ത്തി​ന്‍റെ 50 വ​ര്‍​ഷ​ങ്ങ​ള്‍ 2027ല്‍ ​പൂ​ര്‍​ത്തി​യാ​കും. ജൂ​ബി​ലി ആ​ച​ര​ണ​ത്തി​ന്‍റെ ഒ​രു​ക്കം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കൂ​ടു​ത​ല്‍ ഒ​രു​ക്ക​ത്തോ​ടെ ജൂ​ബി​ലി വ​ര്‍​ഷ​ത്തെ സ​മീ​പി​ച്ച് ന​വീ​കൃ​ത​രാ​കു​വാ​ന്‍ ന​മു​ക്കു സാ​ധി​ക്ക​ണ​മെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി എ​ഫ്സി​സി പ്രൊ​വി​ന്‍​സി​ലെ സി​സ്റ്റ​ർ അ​മ​ല ഏ​ബ്ര​ഹാം ജൂ​ബി​ലി​ഗാ​ന വി​ഭാ​ഗ​ത്തി​ലും ചെ​റു​വ​ള്ളി​ക്കു​ളം സ്വ​ദേ​ശി അ​മ​ല്‍ തോ​മ​സ് ഉ​പ്പു​കു​ന്നേ​ല്‍ എം​ബ്ലം രൂ​പ​ക​ല്പ​ന വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജൂ​ബി​ലി​ഗാ​ന ര​ച​നാ വി​ഭാ​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി പ​തി​പ്പ​ള്ളി ജോ​സ​ഫ് മാ​ത്യു, മു​ണ്ട​ക്ക​യം കു​ഴി​പ്പാ​ല​യി​ല്‍ സി​ല്‍​വി സോ​ണി, സി​സ്റ്റ​ർ സ്റ്റെ​ല്ലാ തു​ണ്ടി​യി​ല്‍ എ​സ്എ​ബി​എ​സ്, ശാ​ന്തി​ഗി​രി ഏ​റ​ത്തു​കു​ന്നേ​ല്‍ തോ​മ​സ് വ​ര്‍​ഗീ​സ്, വെ​ളി​ച്ചി​യാ​നി ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ല്‍ ജോ​സ​ഫ് സാ​ര്‍​ത്തോ എ​ന്നി​വ​ര്‍ ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യി.
എം​ബ്ലം രൂ​പ​ക​ല്പ​ന വി​ഭാ​ഗ​ത്തി​ല്‍ കു​ന്നും​ഭാ​ഗം വെ​ച്ചൂ​ര്‍ മി​ഥു​ന്‍ ജോ​ര്‍​ജ്, സി​സ്റ്റ​ർ സ്റ്റെ​ല്ലാ തു​ണ്ടി​യി​ല്‍ എ​സ്എ​ബി​എ​സ്, ച​ക്കു​പ​ള്ളം ക​ട​ന്തോ​ട് അ​ഡോ​ണ്‍ റോ​യി, കാ​ഞ്ഞി​ര​പ്പ​ള്ളി കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ടോ​ണി സ​ണ്ണി, പ​ഴ​യി​ടം മ​ണ്ണൂ​ര്‍ റെ​നി​ല്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ങ്ങ​ള്‍​ക്ക​ര്‍​ഹ​രാ​യി. മി​ക​ച്ച എം​ബ്ലം, ജൂ​ബി​ലി​ഗാ​നം ര​ച​ന​ക​ള്‍​ക്കു​ള്ള പ്ര​ശ​സ്തി​പ​ത്ര​വും കാ​ഷ് അ​വാ​ര്‍​ഡും കു​മ​ളി​യി​ല്‍ മേ​യ് 12ന് ​ന​ട​ത്ത​പ്പെ​ടു​ന്ന രൂ​പ​താ​ദി​ന​ത്തി​ല്‍ ന​ൽ​കും.
രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, പ്ര​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍, ജൂ​ബി​ലി ആ​ച​ര​ണ​ത്തി​നാ​യി പ്ര​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​നി​ന്നു​ള്ള ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ല്‍, പാ​സ്റ്റ​ര്‍ ആ​നി​മേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍, പ്ര​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.