ലൈഫ് 2020 ​ഭ​വ​ന​പ​ദ്ധ​തി: ഗു​ണ​ഭോ​ക്തൃ സം​ഗ​മം
Tuesday, January 24, 2023 12:34 AM IST
പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ഫ് 2020 ഭ​വ​ന​പ​ദ്ധ​തി പൊ​തു​വി​ഭാ​ഗ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഗു​ണ​ഭോ​ക്തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ലൈ​ഫ് 2020ല്‍ ​ഉ​ള്‍​പ്പെ​ട്ട പ​ട്ടി​ക​ജാ​തി, അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ലു​ള്‍​പ്പെ​ട്ട എ​ല്ലാ ഗു​ണ​ഭോ​ക്ത​ക്ക​ളു​ടെ​യും ആ​ദ്യ​ഘ​ട്ട സം​ഗ​മം ന​ട​ത്തി​യി​രു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് 77 വീ​ടും പൊ​തു​വി​ഭാ​ഗ​ത്തി​ന് 50 ഉം ​ഉ​ള്‍​പ്പെ​ടെ 127 വീ​ടു​ക​ള്‍ ഈ ​വ​ര്‍​ഷം ന​ല്‍​കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് റാ​ഹേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ്് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​രാ​യ വി.​പി. വി​ദ്യാ​ധ​ര​പ​ണി​ക്ക​ര്‍, പ്രി​യ ജ്യോ​തി​കു​മാ​ര്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​കെ. ശ്രീ​കു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ര​ഞ്ജി​ത്ത്, ശ്രീ​വി​ദ്യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അം​ബി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.