പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി
Tuesday, January 24, 2023 12:32 AM IST
പ​ത്ത​നം​തി​ട്ട: ഡി​ജി​റ്റ​ല്‍ ആ​പ്പു​ക​ള്‍ വ​ഴി​യു​ള്ള സം​വി​ധാ​നം പ​ദ്ധ​തി​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​താ​യി ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്‌ ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ പ​റ​ഞ്ഞു.
പേ​പ്പ​ര്‍ മ​സ്റ്റ​ര്‍ റോ​ളി​ന് പ​ക​രം കൊ​ണ്ടു​വ​ന്ന ഇ​ല​ക്ട്രോ​ണി​ക് മ​സ്റ്റ​ർ റോ​ളി​ല്‍ ഒ​രു തൊ​ഴി​ലാ​ളി​ക്കും ഇ​ട​യ്ക്ക് വ​ർ​ക്ക്സൈ​റ്റി​ൽ എ​ത്താ​നോ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നോ ക​ഴി​യി​ല്ല.

ഇ​ല​ക്‌​ട്രോ​ണി​ക് മ​സ്റ്റ​ർ റോ​ളി​ലെ ത്ത് ​തൊ​ഴി​ലാ​ളി​ക​ളി​ൽ ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ, സാ​ധാ​ര​ണ​യാ​യി വ​ർ​ക്ക്‌​സൈ​റ്റ് ല​ഭ്യ​മാ​കി​ല്ലെ​ന്ന​തി​നാ​ല്‍ അ​ന്നേ​ദി​വ​സം അ​വ​ർ​ക്ക് ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ടും. ര​ണ്ടാ​മ​ത്തെപ്ര​ശ്നം ര​ണ്ടുത​വ​ണ സ്റ്റാ​മ്പ് ചെ​യ്ത ഫോ​ട്ടോ​ഗ്രാ​ഫു​ക​ളാ​ണ്.
തൊ​ഴി​ലാ​ളി​ക​ൾ അ​വ​രു​ടെ ജോ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​വും ര​ണ്ടാ​മ​ത്തെ ഫോ​ട്ടോ​യ്ക്കാ​യി വ​ർ​ക്ക്സൈ​റ്റി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു​വെ​ന്ന​ത് പ്ര​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യും ജ്യോ​തി​ഷ് കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടും തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഇ​രു​ന്നൂ​റാ​യി വ​ർ​ധി​പ്പി​ക്കു​ക, വേ​ത​നം 700 രൂ​പ​യാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഐ​എ​ൻ​ടി​യു സി ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​ത്യ​ക്ഷ സ​മ​രം ഫെ​ബ്രു​വ​രി ആ​ദ്യം ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.