കൊ​റ്റ​നാ​ട് ഗു​രു​ദേ​വ ക്ഷേ​ത്രം പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ഇ​ന്നുമു​ത​ൽ
Tuesday, January 24, 2023 12:32 AM IST
കൊ​റ്റ​നാ​ട്: എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും പ​ഞ്ച​ലോ​ഗ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും ഇ​ന്നു മു​ത​ൽ ന​ട​ക്കും.ഇ​ന്ന് 9.15ന് ​വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യ്ക്ക് ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ധ​ർ​മ ചൈ​ത​ന്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10.43ന് ​കൊ​ടി​യേ​റ്റ്. 11ന് ​പ്ര​തി​ഷ്ഠ സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​സ്. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ എ​സ്. ഉ​ഴ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ആ​ദ​രി​ക്കും.നാ​ളെ രാ​ത്രി ഏ​ഴി​ന് പ്ര​ഭാ​ഷ​ണം, ഒ​ന്പ​തി​ന് ഡാ​ൻ​സ്, 26നു ​രാ​ത്രി എ​ട്ടി​ന് ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.