സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ പ​ത്ത​നം​തി​ട്ട​യി​ൽ
Thursday, December 8, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: 27-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ പു​രു​ഷ, വ​നി​ത സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ 12 വ​രെ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ട്, ജി​ല്ലാ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തും. 14 ജി​ല്ലാ ടീ​മു​ക​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ പു​രു​ഷ ടീ​മും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ രാ​വി​ലെ എ​ട്ടി​ന് കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ സം​സ്ഥാ​ന സോ​ഫ്റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ എ. ​ജോ​ൺ​സ​ൺ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ദേ​ശീ​യ താ​ര​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.

ര​ണ്ട് ഗ്രൗ​ണ്ടു​ക​ളി​ലാ​യി മൂ​ന്ന് മ​ത്സ​ര​വേ​ദി​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നാ​യി സ​ജ്ജീ​ക​രി​ക്കും. 500ൽ​പ​രം താ​ര​ങ്ങ​ളും അ​ന്പ​തോ​ളം ഒ​ഫി​ഷ്യ​ൽ​സു​മാ​ണ് എ​ത്തു​ക. 12ന് ​രാ​വി​ലെ എ​ട്ടി​ന് പു​രു​ഷ, വ​നി​ത വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ ന​ട​ക്കും.

11ന് ​സ​മാ​പ​ന​സ​മ്മേ​ള​നം കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

ഇ​ന്ത്യ​ൻ സോ​ഫ്റ്റ്ബോ​ൾ താ​ര​ങ്ങ​ളാ​യ റി​ജു വി. ​റെ​ജി, പി.​പി. അ​ജ്മ​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും. സോ​ഫ്റ്റ്ബോ​ൾ താ​ര​മാ​യി​രു​ന്ന അ​ന്ത​രി​ച്ച കെ.​എ​സ്. ശ​ര​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​പി​ൻ ബാ​ബു, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ടി​യ​റ, ഡോ. ​ശോ​ശാ​മ്മ ജോ​ൺ, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.