എ​ന്‍​എ​സ്എ​സ് സെ​ല്‍ സം​സ്ഥാ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, December 8, 2022 11:09 PM IST
അ​ടൂ​ര്‍: നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സെ​ല്ലി​ന്‍റെ സം​സ്ഥാ​ന​ത​ല ക്യാ​മ്പ് ഉ​ദ്ഘാ​ട​ന​വും നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​നു​ള്ള ഫ​ണ്ട് വി​ത​ര​ണ​വും ശ്രീ​നാ​രാ​യ​ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി അ​ടൂ​രി​ല്‍ നാ​ളെ ന​ട​ക്കും.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച പാ​ഴ് വ​സ്തു​ക്ക​ളും, പ​ത്ര ക​ട​ല​സു​ക​ളും, ഈ -​വേ​സ്റ്റ് എ​ന്നി​വ​യി​ല്‍നി​ന്നാ​ണ് ഗൃ​ഹ നി​ര്‍​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് സ​മാ​ഹ​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​പി​ജെ അ​ബ്ദു​ള്‍ ക​ലാം ടെ​ക്‌​നോ​ള​ജി​ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജോ​യ് വ​ര്‍​ഗീ​സ്, സ്റ്റേ​റ്റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ദ​ര്‍​ശ​ന എ​സ്. ബാ​ബു, എ​സ്എ​ന്‍ ഐ​ടി എ​ന്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​ഴ്‌​സാ​യ സി. ​ബാ​ന്‍​ജോ, അ​ശ്വ​തി മ​റി​യം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.