മാ​യ അ​നി​ൽ കു​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ
Wednesday, December 7, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​ളി​ക്കീ​ഴ് ഡി​വി​ഷ​നി​ലെ അം​ഗം മാ​യ അ​നി​ല്‍ കു​മാ​റി​നെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. എ​ഡി​എം ബി. ​രാ​ധ​കൃ​ഷ്ണ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു പു​ളി​ക്കീ​ഴി​ലെ മു​ൻ പ്ര​തി​നി​ധി ഡാ​ലി​യ സു​രേ​ഷ് രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലും ഒ​ഴി​വു​വ​ന്ന​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​യ അ​നി​ൽ കു​മാ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

കോ​ൺ​ഗ്ര​സ് വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ തു​ട​ങ്ങി

അ​ടൂ​ർ: വി​ല​ക്ക​യ​റ്റ​ത്തി​നും പി​ൻ​വാ​തി​ൽ നി​യ​മ​ത്തി​നും അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കു​മെ​തി​രേ കോ​ൺ​ഗ്ര​സ് വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ തു​ട​ങ്ങി.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ ന​യി​ക്കു​ന്ന അ​ഞ്ചു​ദി​വ​സ​ത്തെ ജാ​ഥ വ​യ​ല​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് തേ​ര​ക​ത്ത് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​റ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, എ​സ്. ബി​നു, ബി​നു. എ​സ്. ബി​ജി​ലി ജോ​സ​ഫ്, ബി​നു. എ​സ്. ച​ക്കാ​ല​യി​ൽ, സി. ​കൃ​ഷ്ണ​കു​മാ​ർ, ഡി. ​ഭാ​നു​ദേ​വ​ൻ, രാ​ഹു​ൽ മാം​കൂ​ട്ട​ത്തി​ൽ, എം.​ജി. ക​ണ്ണ​ൻ,തൂ​വ​യൂ​ർ​ബാ​ല​ൻ, മ​റി​യാ​മ്മ ത​ര​ക​ൻ, സു​ധ നാ​യ​ർ, കു​ഞ്ഞു​ഞ്ഞ​മ്മ ജോ​സ​ഫ്, ഗീ​താ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് ഏ​ഴം​കു​ള​ത്തു നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജാ​ഥ തോ​പ്പി​ൽ ഗോ​പ​കു​മാ​റും ഏ​നാ​ത്ത് ജം​ഗ്ഷ​നി​ൽ സ​മാ​പ​ന​സ​മ്മേ​ള​നം റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.