സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് - ബി ​ധ​ർ​ണ ന​ട​ത്തി
Wednesday, December 7, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട: സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ മാ​സ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് - ബി
​ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റി​ൽ റീ​ത്തു സ​മ​ർ​പ്പി​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​ജോ​യ്ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, ചെ​റി​യാ​ൻ ഏ​ബ്ര​ഹാം, ജോ​ൺ പോ​ൾ മാ​ത്യു, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ്‌ ബാ​ബു, വ​നി​താ കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജി​മോ​ൾ മാ​ത്യു, ബി​ജു ഏ​ബ്ര​ഹാം, റ​ബേ​ക്ക ബി​ജു, ജി​ബു ഒ​ലി​ക്ക​ൽ, സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.