ക​നി​വ് ക​ലാ​സ​ന്ധ്യ 27-ന്
Tuesday, December 6, 2022 11:23 PM IST
തി​രു​വ​ല്ല: പി​കെ​സി​എ​സ് ക​നി​വ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ക​നി​വ് കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശം" എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി 27ന് ​വൈ​കു​ന്നേ​രം 6.30ന് ​തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ക​നി​വ് ക​ലാ​സ​ന്ധ്യ 2022 മെ​ഗാ സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
അ​ല്പ​നേ​ര​ത്തെ വി​നോ​ദ​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് കി​ട​പ്പു രോ​ഗി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും സ്വാ​ന്ത​ന​മേ​കാ​ൻ ആ​വ​ശ്യ​മാ​യ സ​മ്പ​ത്ത് സ​മാ​ഹ​രി​ക്കു​ക​യാ​ണ് ക​നി​വി​ന്‍റെ ല​ക്ഷ്യം. സ്റ്റീ​ഫ​ൻ ദേ​വ​സി, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ഹ​രി​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ ബ്രോ​ൺ​സ്, സി​ൽ​വ​ർ, ഗോ​ൾ​ഡ്, ഡ​യ​മ​ണ്ട്, പ്ലാ​റ്റി​നം എ​ന്നീ ക്ര​മ​ത്തി​ലു​ള്ള പാ​സു​ക​ളി​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​ത്.
പാ​സ് സൊ​സൈ​റ്റി ഓ​ഫീ​സി​ൽനി​ന്നും (പികെസി​എ​സ് ക​നി​വ് പാ​ലി​യേ​ക്ക​ര റോ​ഡ് തി​രു​വ​ല്ല ഫോ​ൺ: 8078302952 ) കൂ​ടാ​തെ സോ​ണ​ൽ, വാ​ർ​ഡ് ക​മ്മി​റ്റി​ക​ൾ വ​ഴി​യും തി​രു​വ​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ല​ഭ്യ​മാ​കും. ക​നി​വ് ക​ലാ​സ​ന്ധ്യ​യി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.എ​ൻ. ഷം​സീ​ർ, മ​ന്ത്രി വീ​ണാ ജോ​ർ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മു​ൻ മ​ന്ത്രി​മാ​രാ​യ കെ.കെ. ശൈ​ല​ജ, സ​ജി​ ചെ​റി​യാ​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, കെ.യു. ജ​നീ​ഷ് കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ ദി​വ്യ എ​സ്. അ​യ്യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.