രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ച്ചി​ല്ല
Tuesday, December 6, 2022 10:31 PM IST
കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ​തും പി​ന്നീ​ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​യി പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത രാ​ത്രി​കാ​ല തീ​വ​ണ്ടി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​പ്പോ​ഴും തി​രു​വ​ല്ല​യി​ലെ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ച്ചി​ല്ല. ഇ​തു​മൂ​ലം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് വ​ല​യു​ന്ന​ത്.
മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള മൂ​ന്നു പ്ര​തി​ദി​ന ട്രെ​യി​നു​ക​ളാ​ണ് തി​രു​വ​ല്ല​യി​ൽ നി​ർ​ത്താ​തെ പാ​യു​ന്ന​ത്. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം (16348), മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (1634), നി​ല​ന്പൂ​ർ - കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി (16350) എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്തി​ലാ​ക്കി​യ​ത്.
ഈ ​ട്രെ​യി​നു​ക​ൾ മൂ​ന്നും മ​റു​ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ തി​രു​വ​ല്ല​യി​ൽ നി​ർ​ത്തു​ന്ന​വ​യാ​ണ്. മ​ട​ക്ക​യാ​ത്ര​യി​ൽ സ്റ്റോ​പ്പ് ഇ​ല്ലാ​തെ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി.
മ​ല​ബാ​ർ, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നു​ക​ളാ​ണി​വ. ഇ​വ​ർ ഇ​പ്പോ​ൾ ചെ​ങ്ങ​ന്നൂ​രി​ലാ​ണ് ഇ​റ​ങ്ങു​ന്ന​ത്. രാ​ത്രി​യി​ൽ അ​വി​ടെ ഇ​റ​ങ്ങി​യാ​ൽ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ൻ മ​റ്റു യാ​ത്രാ സൗ​ക​ര്യ​മി​ല്ല. പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​സി​സി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും അ​ട​ക്കം എ​ത്തേ​ണ്ട യാ​ത്ര​ക്കാ​രും തി​രു​വ​ല്ല​യി​ൽ​നി​ന്ന് ഈ ​ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്നു.
കോ​വി​ഡ്കാ​ലം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പ് ആ​റു മാ​സം മു​ന്പാ​ണ് എ​ടു​ത്തു മാ​റ്റി​യ​തും. ഈ ​ട്രെ​യി​നു​ക​ൾ നി​ർ​ത്താ​ത്ത​തു​മൂ​ലം യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് എം​പി അ​ട​ക്ക​മു​ള്ള​വ​ർ അ​റി​ഞ്ഞ മ​ട്ടി​ല​ല്ല.
അ​ടു​ത്ത മാ​സം കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്ന കു​ട്ടി​ക​ളും മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സി​നു ടി​ക്ക​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം പ്ര​തി​വാ​ര സ​ർ​വീ​സു​ക​ളി​ൽ ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്സ്പ്ര​സ് അ​ട​ക്കം ഏ​താ​നും ട്രെ​യി​നു​ക​ളും തി​രു​വ​ല്ല​യി​ൽ നി​ർ​ത്താ​റി​ല്ല