ഇ​ല​ന്തൂ​ര്‍ ന​ര​ബ​ലി: റോ​സ്‌​ലി​യു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി
Monday, December 5, 2022 10:42 PM IST
ഗാ​ന്ധി​ന​ഗ​ര്‍: ഇ​ല​ന്തൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി​നി​യാ​യ റോ​സ്‌​ലി​യു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 11നു ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍​നി​ന്നു മ​ക്ക​ളാ​യ മ​ഞ്ജു​വും സ​ഞ്ജു​വും ചേ​ര്‍​ന്നാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.
റോ​സ്‌​ലി​ക്കൊ​പ്പം കൊ​ല്ല​പ്പെ​ട്ട പ​ത്മ​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ 20ന് ​ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ റോ​സ്‌​ലി​യു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ലം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് അ​ങ്ക​മാ​ലി​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ഞ്ജു​വി​നെ കാ​ല​ടി പോ​ലീ​സ് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​ടി പോ​ലീ​സ് എ​ത്തി​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ മ​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​ത്.
സം​സ്‌​കാ​രം നാ​ട്ടി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷം ന​ട​ത്തു​മെ​ന്ന് മ​ക​ള്‍ പ​റ​ഞ്ഞു.