ശാ​രീ​രി​ക - മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ മു​ഖ്യ​ധാ​ര​യി​ൽ ചേ​ർ​ത്തു​നി​ർ​ത്ത​ണം: മ​ന്ത്രി ബാ​ല​ഗോ​പാ​ൽ
Monday, December 5, 2022 10:42 PM IST
കോ​ഴ​ഞ്ചേ​രി: ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്കും ​സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ല്ലാ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. തെ​ള്ളി​യൂ​ർ മാ​ർ​ത്തോ​മ്മ സെ​ന്‍റ​ർ ഫോ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റൂബി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന പ്ര​ബോ​ധ​ന റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ശി​ലാ​സ്ഥാ​പ​നം ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

റൂ​ബി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഏ​ർ​ലി ഇ​ന്‍റ​ർ സെ​ന്‍റ​ർ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ​മ​ർ​പ്പി​ച്ചു.

എം​സി​ആ​ർ​ഡി പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച​വ​രെ മാ​ർ​ത്തോ​മ്മ സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. കെ.​എം. മാ​മ്മ​ൻ, റ​വ. ജോ​ർ​ജ് മാ​ത്യു, മു​ൻ ക്ല​ർ​ജി ട്ര​സ്റ്റി റ​വ. തോ​മ​സ് സി. ​അ​ല​ക്സാ​ണ്ട​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി​ജി പി. ​ഏ​ബ്ര​ഹാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷാ ജേ​ക്ക​ബ്, കാ​ർ​ഡ് ഡ​യ​റ​ക്ട​ർ റ​വ. മോ​ൻ​സി വ​ർ​ഗീ​സ്, മു​ൻ ട്ര​സ്റ്റി സു​രേ​ഷ് കോ​ശി, ഗ​വേ​ണിം​ഗ് ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ ശോ​ശാ​മ്മ വ​ർ​ഗീ​സ്, എം.​എ. മ​ത്താ​യി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് ടി. ​ജോ​ർ​ജ്, മു​ൻ ഡ​യ​റ​ക്ട​ർ റ​വ. തോ​മ​സ് ജോ​ൺ, സ​ഭാ ട്ര​സ്റ്റി രാ​ജ​ൻ ജേ​ക്ക​ബ്, മു​ൻ സ​ഭാ ട്ര​സ്റ്റി ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് മ​ല്ല​പ്പ​ള്ളി, കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സ് ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ്, എം​സി​ആ​ർ​ഡി സെ​ക്ര​ട്ട​റി കെ.​കെ. ജോ​ൺ​സ​ൺ, ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സാം ​ചെ​മ്പ​ക​ത്തി​ൽ, ഡ​യ​റ​ക്ട​ർ റ​വ. വി​നോ​ദ് ഈ​ശോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.