ചീ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, December 4, 2022 10:46 PM IST
പ​ന്ത​ളം: മ​റു​നാ​ട​ന്‍ പ​ച്ച​ക്ക​റി​യു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യാ​ന്‍ ഒ​രോ ഇ​നം പ​ച്ച​ക്ക​റി​യി​ലും സ്വ​യം​പ​ര്യാ​പ്ത നേ​ടാ​ന്‍ ല​ക്ഷ്യം വ​ച്ച് ആ​രം​ഭി​ച്ച ചീ​ര ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ന്ത​ളം തെ​ക്കേ​ക്ക​ര​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു. പ​ര​മ്പ​രാ​ഗ​ത​മാ​യി പാ​റ​ക്ക​ര വാ​ര്‍​ഡി​ല്‍ ചീ​ര​കൃ​ഷി​ക്ക് പ്ര​സി​ദ്ധ​മാ​യ തോ​ലു​ഴം ഏ​ലാ​യി​ല്‍ വ്ളാ​ത്താ​ങ്ക​ര ചീ​ര, തൈ​ക്ക​ല്‍ ചീ​ര എ​ന്നി​വ​യു​ടെ വി​ത്തു​ക​ള്‍ എ​ത്തി​ച്ച് ത​ട്ട​യു​ടെ സ്വ​ന്തം ബ്രാ​ന്‍​ഡാ​യി ഏ​കീ​ക​ണ സ്വ​ഭാ​വ​മു​ള്ള ചീ​ര ഉ​ത്പാ​ദി​പ്പി​ക്ക​ലാ​ണ് ല​ക്ഷ്യം.
പ്രാ​ദേ​ശി​ക​മാ​യി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഇ​ന​ങ്ങ​ളാ​യ തൈ​ക്ക​ല്‍, വ്ളാ​ത്താ​ങ്ക​ര ഇ​ന​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം കൃ​ഷി ചെ​യ്യു​ക​യും ഇ​വി​ടെ നി​ന്ന് ത​ന്നെ വി​ത്ത് ഉ​ത്പാ​ദി​പ്പി​ച്ച് അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്ക് പ​രി​സ​ര​പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ടി ഉ​പ​യോ​ഗി​ക്ക​ത്ത​ക്ക​വി​ധം വി​ത്തു​ത്പാ​ദ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്ക​ലാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.