മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന സൊ​സൈ​റ്റി യോ​ഗം വി​ളി​ക്ക​ണം: യു​ഡി​എ​ഫ്
Sunday, December 4, 2022 10:46 PM IST
കോ​ന്നി: കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടാ​ത്ത​തി​ൽ യു​ഡി​എ​ഫ് കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
നാ​ളി​തു​വ​രെ സൊ​സൈ​റ്റി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​ക സ​മി​തി​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ത്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു.
കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​പി​സി​സി അം​ഗം ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, പ്ര​ഫ. ബാ​ബു ചാ​ക്കോ, കെ.​പി.​ തോ​മ​സ്, ഹ​രി​കു​മാ​ർ പൂ​തം​ങ്ക​ര, ശാ​ന്തി​ജ​ൻ ചൂ​ര​ക്കു​ന്നേ​ൽ, രാ​ജ​ൻ പ​ടി​യ​റ, ഏ​ബ്ര​ഹാം ചെ​ങ്ങ​റ, പി.​ഡി. രാ​ജ​ൻ. റോ​ജി ഏ​ബ്ര​ഹാം, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, മോ​ൻ​സി ഡാ​നി​യ​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.