ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക പ്ര​ധാ​നം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Sunday, December 4, 2022 10:46 PM IST
ക​ല​ഞ്ഞൂ​ര്‍: കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന അ​ന്ത​രീ​ക്ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​രു​ക്കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ക​ല​ഞ്ഞൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ച്ച ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക ലാ​ബാ​യ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്‌​കൂ​ളു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളും ക്ലാ​സ് മു​റി​ക​ളും സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലു​ണ്ട്. നീ​തി അ​യോ​ഗി​ന്‍റെ അ​വ​ലോ​ക​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്താ​ണ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം നേ​ടി​യ തെ​ങ്ങും​കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ് പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ഫി​ലി​പ് ജോ​ര്‍​ജി​നെ​യും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഉ​ജ്ജ്വ​ല ബാ​ല്യ​പു​ര​സ്‌​കാ​രം നേ​ടി​യ ക​ല​ഞ്ഞൂ​ര്‍ സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി അ​ഖി​ല്‍ എ​സ്. കു​മാ​റി​നെ​യും മ​ന്ത്രി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യി​ല്‍ നി​ന്നു പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടി​ങ്ക​റിം​ഗ് ലാ​ബ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ശാ​സ്ത്ര അ​ഭി​രു​ചി വ​ള​ര്‍​ത്തു​ന്ന​തി​നും ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യി ആ​ധു​നി​ക​മാ​യ ത്രീ​ഡി പ്രി​ന്‍റ​ര്‍, ടെ​ല​സ്‌​കോ​പ്പ്, ഡ്രോ​ണ്‍, ചെ​റി​യ റോ​ബോ​ട്ടി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ലാ​ബി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ലെ​ജു പി. ​തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പു​ഷ്പ​വ​ല്ലി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​നാ പ്ര​ഭ, കോ​ന്നി ബി​പി​ഒ എ​സ്. ഷൈ​ല​ജ കു​മാ​രി, സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. സു​നി​ല്‍​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എം. ​സ​ക്കീ​ന, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ലാ​ലി, പ്ര​ഥ​മാ​ധ്യാ​പി​ക കെ.​എ​ല്‍. ല​ക്ഷ്മി നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.