റീ​ബി​ല്‍​ഡ് കേ​ര​ള: മ​ല്ല​പ്പ​ള്ളി​യി​ല്‍ എ​ട്ടു റോ​ഡു​ക​ള്‍ 2023ല്‍ ​പൂ​ര്‍​ത്തി​യാ​കും
Sunday, December 4, 2022 10:42 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ, പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റീ ​ബി​ല്‍​ഡ് കേ​ര​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ട്ടു റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം 2023 പ​കു​തി​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ.

2021 ല്‍ ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച മ​ല്ല​പ്പ​ള്ളി - കോ​മ​ളം, വെ​ണ്ണി​ക്കു​ളം - നാ​ര​ക​ത്താ​നി, ക​വു​ങ്ങും​പ്ര​യാ​ര്‍ - പാ​ട്ട​ക്കാ​ല, കോ​മ​ളം - ക​ല്ലൂ​പ്പാ​റ, ക​ട​മാ​ന്‍​കു​ളം - ചെ​ങ്ങ​രൂ​ര്‍, മൂ​ശാ​രി​ക്ക​വ​ല - പ​രി​യാ​രം, കാ​വും​പു​റം - പാ​ല​ത്തു​ങ്ക​ല്‍, കാ​വു​പു​റം - പ​ടു​തോ​ട് റോ​ഡു​ക​ള്‍. 23 കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ക​ളാ​ണ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍​ത്തു​ന്ന​ത്.

102 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം. 18 കി​ലോ​മീ​റ്റ​ര്‍ ബി​എം ബി​സി ടാ​റിം​ഗും 4.8 കി​ലോ​മീ​റ്റ​ര്‍ കോ​ണ്‍​ക്രീ​റ്റു​മാ​ണ് ചെ​യ്യു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ പു​തി​യ വാ​ട്ട​ര്‍ ക​ണ​ക്ഷ​നു​ക​ളും സ്ഥാ​പി​ക്കും. അ​തേ​വ​രെ നി​ല​വി​ലു​ള്ള ജ​ല​വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​മ​ളം പു​തി​യ പാ​ല​ത്തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​വി​ലു​ള്ള കേ​സ് തീ​ര്‍​പ്പാ​കു​ന്ന മു​റ​യ്ക്ക് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി​യ എം​എ​ല്‍​എ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് ക​ണ്ണ​മ​ല, ജ​ന​താ​ദ​ള്‍ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​യിം​സ് വ​ര്‍​ഗീ​സ്, കെ​എ​സ്ടി​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ വി.​കെ. ജാ​സ്മി​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ദീ​പ, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ റോ​മി ചി​ങ്ങം പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.