പെ​രു​ന്പെ​ട്ടി​യി​ൽ പ​ട്ടാ​പ്പ​ക​ലും കാ​ട്ടു‌​പ​ന്നി ശ​ല്യം
Saturday, December 3, 2022 11:30 PM IST
പെ​രു​ന്പെ​ട്ടി: പെ​രു​ന്പെ​ട്ടി മേ​ഖ​ല​യി​ൽ പ​ട്ടാ​പ്പ​ക​ലും കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം. കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തു കൂ​ടാ​തെ ആ​ളു​ക​ൾ​ക്കു നേ​രെ​യും കാ​ട്ടു​പന്നി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി.
ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് ചി​ര​ട്ടോ​ലി​ൽ ലൈ​ലാ​ബീ​വി(58)​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു.

ഉ​രു​ക്ക​ൾ​ക്കു​ള്ള തീ​റ്റ​യു​മാ​യി ഉ​ന്ന​ത്തോ​ലി - തു​ങ്ങു​പാ​ല റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി കൈ​യി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ലൈ​ലാ​ബീ​വി ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ പ​ന്നി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് ഓ​ടി​പ്പോ​യി. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വ​ലി​യ​കാ​വ് വ​ന​ത്തോ​ടു ചേ​ർ​ന്ന ഉ​ന്ന​ത്തോ​ലി, ചി​ര​ട്ടോ​ലി ഭാ​ഗ​ത്ത് പ​ക​ൽ ഒ​റ്റ​യാ​ൻ പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യം വ്യാ​പ​ക​മാ​യു​ണ്ട്.ലൈ​ലാ​ബീ​വി​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ദി​വ​സം സ​ന്ധ്യ​യോ​ടെ ഒ​രു പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു. പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ വൈ​കു​ന്നേ​രം ക​ണ്ട പ​ന്നി​യെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.